ബിനോയ്‌ക്കെതിരെ നടപടികള്‍ ശക്തമാക്കാനൊരുങ്ങി മുംബൈ പൊലീസ്

ബിനോയിയുമായി വാട്സ് അപ് സന്ദേശങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് യുവതി അറിയിച്ചിട്ടുള്ളതിനാല്‍ ഡിജിറ്റല്‍ തെളിവുകളും പൊലീസ് ശേഖരിക്കും.   

Last Updated : Jun 19, 2019, 08:15 AM IST
ബിനോയ്‌ക്കെതിരെ നടപടികള്‍ ശക്തമാക്കാനൊരുങ്ങി മുംബൈ പൊലീസ്

മുംബൈ: ബിനോയ്‌ കോടിയേരിക്കെതിരെയുള്ള പീഡന പരാതിയില്‍ ശക്തമായ നടപടിക്കൊരുങ്ങി മുംബൈ പൊലീസ്. യുവതിക്കൊപ്പമുള്ള ബിനോയുടെ ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും പൊലീസ് പരിശോധിക്കും.

ബിനോയിയുമായി വാട്സ് അപ് സന്ദേശങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് യുവതി അറിയിച്ചിട്ടുള്ളതിനാല്‍ ഡിജിറ്റല്‍ തെളിവുകളും പൊലീസ് ശേഖരിക്കും. പക്ഷെ, അന്വേഷണത്തിനായി ബിനോയിയെ വിളിച്ചു വരുത്തുന്ന കാര്യത്തില്‍ എന്ത് തീരുമാനമെടുത്തിട്ടുണ്ടെന്ന് മുംബൈ പൊലീസ് ഇതുവരെ അറിയിച്ചിട്ടില്ല. 

തുടരന്വേഷണത്തിന്‍റെ ഭാഗമായി ഉടന്‍ നോട്ടീസ് നല്‍കിയേക്കും. അതേസമയം ബിഹാര്‍ സ്വദേശിയായ യുവതി തനിക്കെതിരെ നല്‍കിയ പീഡന പരാതി തള്ളികൊണ്ട് ബിനോയ് കോടിയേരി രംഗത്തെത്തിയിരുന്നു. 

ആരോപണം ഉന്നയിച്ച യുവതിയെ താന്‍ കല്യാണം കഴിച്ചിട്ടില്ലെന്നും അവരില്‍ തനിക്കു മകനില്ലെന്നും ബിനോയ് കോടിയേരി ചൂണ്ടിക്കാട്ടി. 34 കാരിയായ യുവതി, മുംബൈയിലെ ഡി.ചതോപാധ്യായ, പേരറിയാത്ത മറ്റുള്ളവര്‍ എന്നിവര്‍ക്കെതിരെയാണു പരാതി നല്‍കിയിരിക്കുന്നത്.

2009 മുതല്‍ 2018 വരെ ബിനോയ്‌ തന്നെ പീഡിപ്പിച്ചതായാണ് യുവതി പരാതിയില്‍ പറയുന്നത്. ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു. പരാതിക്കാരിയായ യുവതി ബാര്‍ ഡാന്‍സ് ജീവനക്കാരിയാണ്. 

Trending News