Munambam Waqf Land: മുനമ്പത്ത് സര്‍ക്കാരിന് ആശ്വാസം; രാമചന്ദ്രന്‍ നായര്‍ കമ്മീഷന് തുടരാം, സിംഗിള്‍ ബഞ്ചിന്റെ വിധിയ്ക്ക് സ്റ്റേ

Munambam Waqf Land: ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷന്റെ പ്രവർത്തനം നേരത്തേ ഹൈക്കോടതി സിംഗിൾ ബഞ്ച് നിർത്തലാക്കിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 7, 2025, 10:59 AM IST
  • സിംഗിൾ ബഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു
  • അപ്പീലിൽ തീർപ്പാക്കുന്നതുവരെ ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷന് തുടരാം
  • സംസ്ഥാന സർക്കാരിന് താത്കാലിക ആശ്വാസം
Munambam Waqf Land: മുനമ്പത്ത് സര്‍ക്കാരിന് ആശ്വാസം; രാമചന്ദ്രന്‍ നായര്‍ കമ്മീഷന് തുടരാം, സിംഗിള്‍ ബഞ്ചിന്റെ വിധിയ്ക്ക് സ്റ്റേ

കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് താത്കാലി ആശ്വാസമായി ഹൈക്കോടതി ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ കമമീഷന് തത്കാലത്തേക്ക് തുടരാം എന്നാണ് ഹൈക്കോടതി ഉത്തരവ്. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചിരുന്നു.

Add Zee News as a Preferred Source

ഈ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുകയായിരുന്നു. ഈ അപ്പീലില്‍ ആണ് രാമചന്ദ്രന്‍ കമ്മീഷന് തത്കാലത്തേക്ക് തുടരാം എന്ന് ഹോക്കോടതി ഉത്തരവിട്ടത്. സര്‍ക്കാരിന്റെ അപ്പീല്‍ കോടതിയുടെ വേനല്‍ അവധിയ്ക്ക് ശേഷം ജൂണില്‍ വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ തീരുമാനമാകുന്നത് വരെ കമ്മീഷന് തുടരാം എന്നാണ് ഡിവിഷന്‍ ബഞ്ച് ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News