തിരുവനന്തപുരം: 30 വർഷം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി പിടിയിൽ. തമിഴ്നാട്ടിലാണ് പ്രതി ഒളിവിൽ കഴിഞ്ഞത്. പേര് മാറിയും വാടകവീടുകൾ മാറിയും താമസിച്ചിരുന്നത് പോലീസിനെ വീട്ടിലാക്കിയിരുന്നു. പാറശ്ശാല ധനുച്ചപുരത്തെ നീലകണ്ഠരുടെ മകൻ പ്രസാദിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കന്യാകുമാരി വെൽങ്കമ്പി ചാണ്ടിവള വീട്ടിൽ ദാസപ്പൻ എന്നുവിളിക്കുന്ന രാജപ്പൻ (55) ആണ് പിടിയിലായത്.
പാറശാല പോലീസും ഷാഡോ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. 1996ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട പ്രസാദിന്റെ വീട്ടിൽ കല്യാണ ഒരുക്കങ്ങൾ നടക്കുന്ന സമയമായിരുന്നു. സ്വർണ്ണവും പണവും കവരാൻ എത്തിയ ഏഴംഗ സംഘത്തിലെ അംഗമായിരുന്നു പിടിയിലായ രാജപ്പൻ.
ALSO READ: വ്യാജ മോഷണക്കുറ്റം ചുമത്തി മാനസിക പീഡനം; ബിന്ദുവിന്റെ പരാതിയിൽ എഎസ്ഐക്ക് സസ്പെൻഷൻ
മുഖംമൂടി ധരിച്ച് മോഷണം നടത്തുന്നതിനിടയിൽ ഏറെക്കാലം കുടുംബത്തിൽ പുറം ജോലികൾ നോക്കിയിരുന്ന രാജപ്പനെ കൊല്ലപ്പെട്ട പ്രസാദിന്റെ അച്ഛൻ തിരിച്ചറിഞ്ഞു. തുടർന്ന് ബഹളം കേട്ടെത്തിയ പ്രസാദിനെ രാജപ്പനും സംഘവും കയ്യിൽ കരുതിയിരുന്ന കമ്പി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.
കേസിലെ മറ്റ് പ്രതികളെ പിടികൂടിയിരുന്നെങ്കിലും രാജപ്പൻ ഒളിവിലായിരുന്നു. 15 വർഷങ്ങൾക്കു മുമ്പ് മൂവാറ്റുപുഴയിലെ ഒരു റബ്ബർ പുരയിടത്തിൽ തൊഴിലാളിയായി രാജപ്പൻ ഉണ്ടായിരുന്നു. പോലീസ് പിന്തുടരുന്നുവെന്ന വിവരം മനസ്സിലാക്കി ഇയാൾ വീണ്ടും തമിഴ്നാട്ടിലേക്ക് തന്നെ കടന്നു. കൃഷിയിടങ്ങൾ പാട്ടത്തിനെടുത്തും കൃഷിയിടങ്ങളിൽ ജോലി നോക്കിയുമാണ് ഇയാൾ താമസിച്ചത്.
ALSO READ: നെടുമങ്ങാട് മദ്യപിച്ചെത്തിയ മകൻ അമ്മയെ മർദ്ദിച്ച് കൊന്നു
പോലീസിന്റെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ പേരും വാടകവീടുകളും ഇടയ്ക്കിടെ മാറ്റും. നെയ്യാറ്റിൻകര ഡിവൈഎസ്പി ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് തക്കലയ്ക്ക് സമീപത്ത് നിന്ന് ഷാഡോ പോലീസിന്റെ സഹായത്തോടുകൂടി പാറശാല പോലീസാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









