Murder Case Verdict: തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ പ്രതിക്ക് വിധിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കാട്ടാക്കടയിലാണ് കൊലപാതകം നടന്നത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതി പ്രിയരഞ്ജന് ശിക്ഷ വിധിച്ചത്.
പൂവച്ചൽ സ്വദേശികളായ അരുൺ കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖറിനെ (15) പ്രിയരഞ്ജൻ കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പിഴത്തുക ആദിശേഖറിന്റെ മാതാപിതാക്കൾക്ക് നൽകണമെന്നും കോടതി വിധിച്ചു. പൂവച്ചൽ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഈ സംഭവത്തിലുണ്ടായ വൈരാഗ്യത്തിൽ പ്രതി 2023 ഓഗസ്റ്റ് മുപ്പതിന് ആദിശേഖറിനെ സുഹൃത്തുക്കൾക്ക് മുന്നിൽ വച്ചാണ് കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. ആദിശേഖർ ക്ഷേത്രത്തിന് സമീപത്തെ റോഡിൽ വച്ച് സൈക്കിളിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിന്നിലൂടെ കാറിലെത്തി കുട്ടിയെ ഇടിച്ചുതെറിപ്പിച്ചത്.
ആദിശേഖറിനെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയി. ആദ്യം അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കേസെടുത്തത്. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും കുട്ടിയുടെ ബന്ധുക്കളുടെ മൊഴിയിൽ നിന്നുമാണ് ആസൂത്രിത ആക്രമണമാണെന്ന് വ്യക്തമായത്. കൊല നടത്തിയ ശേഷം കാർ ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ കുഴിത്തുറയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തിന് ശേഷം രണ്ട് ദിവസം കഴിഞ്ഞ് വിദേശത്ത് നിന്ന് നാട്ടിലെത്തിയ ഭാര്യയ്ക്കൊപ്പം ആദ്യം മൈസൂരുവിലും പിന്നീട് തമിഴ്നാട്ടിലുമായിരുന്നു പ്രിയരഞ്ജൻ. കേരള തമിഴ്നാട് അതിർത്തി പ്രദേശമായ അരുമന, ദേവിയോട് പ്രദേശങ്ങളിലാണ് ഒളിവിൽ കഴിഞ്ഞത്. സംഭവം നടന്ന് 12 ദിവസത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.