)
അങ്കമാലി: ആറ് മാസം പ്രായമുള്ള കുട്ടിയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കുറ്റം സമ്മതിച്ച് കുട്ടിയുടെ അമ്മൂമ. ദേഷ്യം വന്നപ്പോൾ കൊന്നെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. അമ്മൂമയായ റോസിലി മാനസിക വിഭ്രാന്തിക്ക് മുൻപ് ചികിത്സ നടത്തിയിട്ടുണ്ട്. കുഞ്ഞിനെ കൊലപെടുത്തിയ ശേഷവും മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച റോസ്ലി ആശുപത്രിയിൽ തുടരവെയാിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ചികിത്സയിൽ കഴിണ്ണിരുന്ന ഇവരെ കസ്റ്റഡിയിലെടുത്താണ് പൊലീസ് ചോദ്യം ചെയ്തത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് രേഖപ്പടുത്തിയിരുന്നു. ആന്റണി, റൂത്ത് ദമ്പതികളുടെ രണ്ടാമത്തെ മകളാണ് കൊല്ലപ്പെട്ട ഡെൽന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.