അയോധ്യ വിധി നിരാശപ്പെടുത്തി -മുസ്ലീം ലീഗ്

വിധിയെ കുറിച്ച് രാജ്യത്തെ എല്ലാ മുസ്ലീം വിഭാഗങ്ങളുമായും ചര്‍ച്ച ചെയ്യും.

Last Updated : Nov 11, 2019, 05:03 PM IST
അയോധ്യ വിധി നിരാശപ്പെടുത്തി -മുസ്ലീം ലീഗ്

പാണക്കാട്: ബാബറി മസ്ജിദ്-രാമ ജൻമഭൂമി കേസിലെ സുപ്രീംകോടതി വിധി നിരാശാജനകമെന്ന് മുസ്ലീം ലീഗ് ദേശീയ നേതൃയോഗം.

വിധിയില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

വിധിയില്‍ വലിയ പൊരുത്തക്കേടുകളുണ്ടെന്നും രാജ്യത്തെ നിയമം ബഹുമാനിക്കണമെന്നുള്ളതുകൊണ്ട് മാത്രം സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

വിധിയെ കുറിച്ച് രാജ്യത്തെ എല്ലാ മുസ്ലീം വിഭാഗങ്ങളുമായും ചര്‍ച്ച ചെയ്യാനും യോഗത്തില്‍ തീരുമാനമായി.

ബാബരി കേസിലെ വിധിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാനായി സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ യോഗം ചേരും. 

വിഷയത്തില്‍ കൂടുതല്‍ കൂടിയാലോചന നടത്താനാണ് ലീഗ് തീരുമാനം. യൂത്ത് ലീഗ്, എംഎസ്എഫ് തുടങ്ങിയ പോഷക സംഘടനാ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

അയോധ്യ വിധിയില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നായിരുന്നു മുസ്ലീം ലീഗിന്‍റെ ആദ്യ പ്രതികരണം. 

അയോധ്യ കേസില്‍ സുപ്രീം കോടതി വിധി മാനിക്കുന്നുവെന്നും വിധി പഠിച്ചശേഷം  കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താമെന്നുമായിരുന്നു ആദി പ്രതികരണം. 

അയോധ്യ കേസില്‍ സുപ്രീം കോടതി വിധി മാനിക്കുന്നുവെന്നും വിധി പഠിച്ചശേഷം  കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താമെന്നും തങ്ങള്‍ പറഞ്ഞിരുന്നു. 

Trending News