തിരഞ്ഞെടുപ്പ് വിലയിരുത്താന്‍ മുസ്ലീംലീഗ് സംസ്ഥാന പ്രവര്‍ത്തന സമിതി യോഗം ഇന്ന്

സംസ്ഥാനത്തെ യുഡിഎഫിന്‍റെ വിജയസാധ്യതകളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.  

Last Updated : Apr 29, 2019, 08:17 AM IST
തിരഞ്ഞെടുപ്പ് വിലയിരുത്താന്‍ മുസ്ലീംലീഗ് സംസ്ഥാന പ്രവര്‍ത്തന സമിതി യോഗം ഇന്ന്

മലപ്പുറം: മുസ്ലീംലീഗ് സംസ്ഥാന പ്രവര്‍ത്തന സമിതി യോഗം ഇന്ന് ചേരും.  രാവിലെ പതിനൊന്നിന് കോഴിക്കോട് ലീഗ് ഹൗസിലാണ് യോഗം ചേരുന്നത്.  
 
മലപ്പുറത്തും പൊന്നാനിയിലും ലീഗിന്‍റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലാകും യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക. അവിടെ വലിയ വിജയം നേടുമെന്നാണ് ലീഗിന്‍റെ പ്രാഥമിക വിലയിരുത്തല്‍.  

കാസര്‍ക്കോട്ടെ കള്ളവോട്ട് അടക്കമുള്ള വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. പോളിംഗ് കണക്കുകൾ യുഡിഎഫിന് അനുകൂലമാണെന്നും സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേരത്തെ മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. 

അതേസമയം ശബരിമല ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്നും കു‌ഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പൊന്നാനിയില്‍ യുഡിഎഫിന്‍റെ വോട്ട് ശതമാനം കുറഞ്ഞിട്ടില്ല. കുറഞ്ഞത് ഇടത് വോട്ടുകളാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ യുഡിഎഫിന്‍റെ വിജയസാധ്യതകളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

Trending News