IB Officer's Death: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹതയേറുന്നു; മേഘ അവസാനം വിളിച്ചത് ആരെ?

സൈബർ സെല്ലിന്റെ സഹായത്തോടെ വിവരങ്ങൾ ശേഖരിക്കാനാണ് പോലീസ് നീക്കം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയിരുന്നു. 

Written by - Ajitha Kumari | Last Updated : Mar 25, 2025, 11:49 AM IST
  • എമിഗ്രെഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹത ഏറുന്നു
  • ഇന്നലെയാണ് ഐബി ഉദ്യോഗസ്ഥ മേഘയെ മരിച്ച നിലയിൽ കണ്ടെത്തിയത്
IB Officer's Death: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹതയേറുന്നു; മേഘ അവസാനം വിളിച്ചത് ആരെ?

തിരുവനന്തപുരം: എമിഗ്രെഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹത ഏറുന്നു. ഇന്നലെയാണ് ഐബി ഉദ്യോഗസ്ഥ മേഘയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മേഘ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ ഇറങ്ങിയതായിരുന്നു. 

Add Zee News as a Preferred Source

Also Read: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് റെയിൽപാളത്തിൽ

തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്പ്രസ് ഇടിച്ചാണ് മേഘ മരിച്ചത്. ഫോണിൽ സംസാരിച്ചു കൊണ്ട് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിൻ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിനു കുറുകെ തല വച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റ് പറഞ്ഞത്. അതുകൊണ്ടുതന്നെ ആ സമയം മേഘ ആരോടാണ് സംസാരിച്ചത് എന്ന അന്വേഷണത്തിലാണ് പോലീസ്.  അപകടത്തിൽ മേഘയുടെ മൊബൈൽ പൂർണമായും തകർന്നതായിട്ടാണ് റിപ്പോർട്ട്. 

Also Read: ആഭരണപ്രേമികൾക്ക് ആശ്വാസം.... സ്വർണവില ഇന്നും കുറഞ്ഞു

സൈബർ സെല്ലിന്റെ സഹായത്തോടെ വിവരങ്ങൾ ശേഖരിക്കാനാണ് പോലീസ് നീക്കം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയിരുന്നു. ഫൊറൻസിക് സയൻസ് കോഴ്സ് പൂർത്തിയാക്കിയ മേഘ കഴിഞ്ഞ വർഷമാണ് ജോലിയിൽ പ്രവേശിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News