Operation Sindoor News: ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ നൽകിയ മറുപടി അഭിമാനകരമെന്ന് എൻ രാമചന്ദ്രന്റെ മകൾ

India Operation Sindoor: വാ‍ർത്ത കേട്ടപ്പോൾ സന്തോഷം തോന്നി, ഇന്ത്യൻ സൈന്യം അഭിമാനമാണെന്നും ആരതി 

Written by - Zee Malayalam News Desk | Last Updated : May 7, 2025, 10:19 AM IST
  • ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ നൽകിയ മറുപടി അഭിമാനകരമെന്ന് എൻ രാമചന്ദ്രന്റെ മകൾ
  • വാ‍ർത്ത കേട്ടപ്പോൾ വളരെ സന്തോഷമാണ് തോന്നിയതെന്നും ഇന്ത്യൻ സൈന്യം അഭിമാനമാണെന്നും ആരതി
Operation Sindoor News: ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ നൽകിയ മറുപടി അഭിമാനകരമെന്ന് എൻ രാമചന്ദ്രന്റെ മകൾ

കൊച്ചി: പഹൽ​ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ നൽകിയ ശക്തമായ തിരിച്ചടിയിൽ അഭിമാനമുണ്ടെന്ന് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ രാമചന്ദ്രന്റെ മകൾ.  വാ‍ർത്ത കേട്ടപ്പോൾ വളരെ സന്തോഷമാണ് തോന്നിയതെന്നും ഇന്ത്യൻ സൈന്യം അഭിമാനമാണെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു.

Add Zee News as a Preferred Source

Also Read: അഖ്‌നൂരിൽ പാക് ജെഎഫ്-17 ഇന്ത്യ വെടിവെച്ചിട്ടതായി റിപ്പോർട്ട്

നമുക്ക് വേണ്ടി രാജ്യം ഇത് ചെയ്യുന്നുവെന്നത് വളെയധികം സന്തോഷം നൽകുന്നുവെന്നും നമ്മുടെ മണ്ണിലാണ് ഞങ്ങൾ നിന്നിരുന്നത് ആ മണ്ണിലാണ് അവ‍ർ വന്ന് ഒരു ദയയുമില്ലാതെ നിരപരാധകളെ കൊന്നുകളഞ്ഞതെന്നും ആരതി പറഞ്ഞു. പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കുന്നു എന്ന് പറഞ്ഞ ആരതി ഇതുപോലെ ഇന്ത്യ തിരിച്ചടിക്കണമെന്നും എനിക്കടക്കം ഉണ്ടായ നഷ്ടം നികത്താനാകില്ലെന്നും, കണ്ട കാഴ്ചകൾ മറക്കാനാകില്ലെന്നും കൂട്ടിച്ചേർത്തു. 

Also Read: പാകിസ്താനെ ആക്രമിച്ച് ഇന്ത്യ; 9 ഭീകര കേന്ദ്രങ്ങൾ തകർത്തു

പെഹൽഗാമിൽ ആരതിയുടെ കൺമുന്നിൽ വെച്ചാണ് ഭീകരർ അച്ഛൻ രാമചന്ദ്രനെ കൊലപ്പെടുത്തിയത്.  പെഹൽഗാം ആക്രമണത്തിൽ ഓപ്പറേഷൻ സിന്ദൂരി എന്ന പേരിലാണ് കര-വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കത്തിലൂടെ ഇന്ത്യ പാകിസ്ഥാന് മറുപടി നൽകിയത്. ഭീകരരുടെ കേന്ദ്രങ്ങൾ കൃത്യമായി കണ്ടെത്തിയ ശേഷമായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. ജയ്ഷെ മുഹ്മദ് സ്വാധീന മേഖലയിലായിരുന്നു ആദ്യ ആക്രമണം. മസൂദ് അസറിന്റെ കേന്ദ്രവും ആക്രമിച്ചു. മുരിഡ്കയിലെ ലഷ്കർ ആസ്ഥാനവും ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനവും ഇന്ത്യൻ സൈന്യം തകർത്തു തരിപ്പണമാക്കി. ആക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട് നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുസഫറാഫാദിലെ ഭീകരകേന്ദ്രവും ഇന്ത്യ തകർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News