Thiruvananthapuram DCC president: തിരുവനന്തപുരം ഡിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല എൻ. ശക്തന്

കെപിസിസി ഉപാധ്യക്ഷൻ കൂടിയായ എൻ ശക്തനാണ് തിരുവനന്തപുരം ഡിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. 

Written by - Karthika V | Last Updated : Jul 27, 2025, 10:17 AM IST
  • വിവാദ ഫോൺ സംഭഷണത്തിന് പിന്നാലെ പാലോട് രവി രാജിവെച്ചതിനെ തുടർന്നാണ് താൽക്കാലിക ചുമതല കെപിസിസി ഉപാധ്യക്ഷൻ കൂടിയായ എൻ ശക്തന് നൽകിയിരിക്കുന്നത്.
  • മുൻ മന്ത്രിയും സ്പീക്കറുമായിരുന്നു എന ശക്തൻ.
Thiruvananthapuram DCC president: തിരുവനന്തപുരം ഡിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല എൻ. ശക്തന്

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല എൻ.ശക്തന്. വിവാദ ഫോൺ സംഭഷണത്തിന് പിന്നാലെ പാലോട് രവി രാജിവെച്ചതിനെ തുടർന്നാണ് താൽക്കാലിക ചുമതല കെപിസിസി ഉപാധ്യക്ഷൻ കൂടിയായ എൻ ശക്തന് നൽകിയിരിക്കുന്നത്. മുൻ മന്ത്രിയും സ്പീക്കറുമായിരുന്നു എന ശക്തൻ. 

Add Zee News as a Preferred Source

അതേസമയം പുനഃസംഘടനയ്ക്കുശേഷം പുതിയ പ്രസിഡൻ്റിനെ തെരഞ്ഞെടുത്തേക്കും. കെഎസ് ശബരിനാഥൻ, എം വിൻസെൻ്റ്, മണക്കാട് സുരേഷ്, ചെമ്പഴന്തി അനിൽ തുടങ്ങിയവരാണ് പരിഗണനയിലുള്ളത്. വിവാദ ഫോൺ സംഭാഷണത്തെ തുടർന്ന് പാലോട് രവിയുടെ രാജി നേതൃത്വം എഴുതി വാങ്ങുകയായിരുന്നു. 

Also Read: Kerala Rain Update: അതിതീവ്ര മഴയിൽ വിറങ്ങലിച്ച് കേരളം; മഴക്കെടുതി രൂക്ഷം, 4 മരണം, മലയോര മേഖലകളിൽ ജാ​ഗ്രത, യോല്ലോ അലർട്ട് 9 ജില്ലകളിൽ

പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ഇന്നലെ അറിയിച്ചിരുന്നു. ഇടതുസര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും കോൺ​ഗ്രസ് എടുക്കാച്ചരക്ക് ആകുമെന്നുമാണ് ഫോണ്‍ സംഭാഷണത്തിൽ രവി പറഞ്ഞത്. 

രവിയുമായി ഫോണിൽ സംസാരിച്ച ജലീലിനെയും പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാലാണ് വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. എഐസിസി നിര്‍ദേശപ്രകാരമാണ് കെപിസിസി രവിയോട് രാജി ആവശ്യപ്പെട്ടത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Trending News