തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ച് എൻ ശക്തൻ. രാജിക്കത്ത് കെപിസിസി നേതൃത്വത്തിന് കൈമാറി. കെപിസിസി അനുനയ ചർച്ചയ്ക്ക് തയ്യാറാകുന്നതായാണ് വിവരം. എൻ ശക്തനുമായി കെപിസിസി അധ്യക്ഷൻ ചർച്ച നടത്തുമെന്നാണ് വിവരം.
കെപിസിസി നേതൃത്വം രാജി സ്വീകരിച്ചിട്ടില്ല. താൽക്കാലിക ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്നും കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനം തിരികെ വേണമെന്നും എൻ. ശക്തൻ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
പാലോട് രവി രാജിവച്ചതിനെ തുടർന്ന് 10 ദിവസത്തേക്കെന്ന് പറഞ്ഞ് ഏൽപ്പിച്ച ചുമതലയിൽ നിന്ന് മൂന്ന് മാസമായിട്ടും ഒഴിവാക്കാത്ത സാഹചര്യത്തിലാണ് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവരെ എൻ. ശക്തൻ ബന്ധപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശക്തൻ താൽപര്യപ്പെടുന്നുണ്ടെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









