Nadirshah Pet Cat: വളർത്തുപൂച്ചയെ മൃഗാശുപത്രിക്കാർ കൊന്നു; പൊലീസിൽ പരാതി നൽകി നാദിർഷാ

Nadirshah Pet Cat: തന്റെ പേർഷ്യൻ വളർത്തുപൂച്ചയെ കുളിപ്പിച്ച് വൃത്തിയാക്കാൻ വേണ്ടി എറണാകുളം പെറ്റ് ഹോസ്പിറ്റലിലാണ് കൊണ്ടുപോയതെന്നും നാദിർഷാ വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Jun 15, 2025, 02:10 PM IST
  • ആശുപത്രിക്കെതിരെ പാലാരിവട്ടം പൊലീസിലാണ് നാദിർഷാ പരാതി നൽകിയത്.
  • തനറെ ഫേസ്ബുക്ക് പേജിലൂടെയാണ് നാദിർഷ തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്.
Nadirshah Pet Cat: വളർത്തുപൂച്ചയെ മൃഗാശുപത്രിക്കാർ കൊന്നു; പൊലീസിൽ പരാതി നൽകി നാദിർഷാ

കൊച്ചി: ഗ്രൂമിങ്ങിന് നൽകിയ തന്റെ വളർത്തുപൂച്ചയെ മൃഗാശുപത്രിക്കാർ കൊന്നെന്ന പരാതിയുമായി സംവിധായകൻ നാദിർഷാ. തന്റെ പേർഷ്യൻ വളർത്തുപൂച്ചയെ കുളിപ്പിച്ച് വൃത്തിയാക്കാൻ വേണ്ടി എറണാകുളം പെറ്റ് ഹോസ്പിറ്റലിലാണ് കൊണ്ടുപോയതെന്നും നാദിർഷാ വ്യക്തമാക്കി. ആശുപത്രിക്കെതിരെ പാലാരിവട്ടം പൊലീസിലാണ് നാദിർഷാ പരാതി നൽകിയത്. തനറെ ഫേസ്ബുക്ക് പേജിലൂടെയാണ് നാദിർഷ തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയതിന്റെ പേരിൽ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട് ) കയ്യിൽ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാർ ഉള്ള ഈ ഹോസ്പിറ്റലിൽ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട Pet മായി ചെന്ന് അബദ്ധം സംഭവിക്കരുത്. ഇവിടെ ഉള്ളവർക്ക് ഒരു തേങ്ങയും അറിയില്ല. ഒരു വിവരവുമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ഡോക്ടർമാർ എന്ന് പറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ടവന്മാരുടെ കയ്യിൽ നിങ്ങളുടെ പ്രിയപ്പെട്ട pets നെ നല്കരുതേ plz. ഞാൻ കേസ് കൊടുത്തിട്ടുണ്ട്.

അതേസമയം, പൂച്ചയ്ക്ക് അനസ്തേഷ്യ നൽകിയത് ഡോക്ടർ തന്നെയാണെന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നും ആശുപത്രി ഉടമ ഡോ. അനീഷ് ആന്റണി പറഞ്ഞു. കൃത്യമായ അളവിലാണു മരുന്നു നൽകിയത്. പെട്ടെന്നാണ് ഹൃദയസ്തംഭനമുണ്ടായതെന്നും ഡോക്ടർ പറഞ്ഞു. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ. പാലാരിവട്ടം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News