കൊച്ചി: നാദിർഷായുടെ പൂച്ച ചത്തത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഗ്രൂമിങ്ങിന് നൽകിയ തന്റെ വളർത്തുപൂച്ചയെ മൃഗാശുപത്രിക്കാർ കൊന്നെന്നായിരുന്നു സംവിധായകൻ നാദിർഷ പരാതി ഉന്നയിച്ചത്. ആശുപത്രിക്കെതിരെ പാലാരിവട്ടം പൊലീസിലാണ് നാദിർഷാ പരാതി നൽകിയത്.
എന്നാൽ, കഴുത്തിൽ വലിഞ്ഞു മുറുക്കിയ പാടുകൾ ഇല്ലെന്നാണു ജില്ലാ വെറ്ററിനറി മേധാവി പൊലീസിനു കൈമാറി റിപ്പോർട്ടിൽ പറയുന്നത്. പൂച്ചയ്ക്കു നേരത്തേ തന്നെ ഹൃദ്രോഗം ഉണ്ടായിരുന്നതായും ഈ സാഹചര്യത്തിൽ മയക്കാൻ കുത്തിവച്ചപ്പോൾ ഹൃദയാഘാതം സംഭവിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ.
നാദിർഷയുടെ ആരോപണങ്ങൾ ആശുപത്രി അധികൃതർ നേരത്തേ തന്നെ നിഷേധിച്ചിരുന്നു. പൂച്ചയ്ക്ക് അനസ്തേഷ്യ നൽകിയത് ഡോക്ടർ തന്നെയാണെന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നും ആശുപത്രി ഉടമ ഡോ. അനീഷ് ആന്റണി പറഞ്ഞു. കൃത്യമായ അളവിലാണു മരുന്നു നൽകിയത്. പെട്ടെന്നാണ് ഹൃദയസ്തംഭനമുണ്ടായതെന്നും ഡോക്ടർ പറഞ്ഞിരുന്നു.
മയക്കാതെ പൂച്ചയെ ഗ്രൂം ചെയ്യാമെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞിരുന്നുവെന്നും മയക്കാതെ ചെയ്യാൻ കഴിയില്ലെന്നു മകൾ പറഞ്ഞപ്പോൾ ഇതിനേക്കാൾ വലുതിനെ ചെയ്തിട്ടുണ്ടെന്നുമായിരുന്നു ജീവനക്കാർ പറഞ്ഞതെന്നുമായിരുന്നു നാദിർഷാ അന്ന് ആരോപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.