Nanthancode Massacre Verdict: കേരളത്തെ ഞെട്ടിച്ച 'ആസ്ട്രൽ പ്രോജക്ഷൻ' കൊലപാതകം; കൊന്നത് മാതാപിതാക്കൾ ഉൾപ്പെടെ നാല് പേരെ, നന്ദൻകോട് കേസിൽ വിധി മെയ് എട്ടിന്

Nanthancode Massacre Verdict On May 8: മാതാപിതാക്കൾ ഉൾപ്പെടെ നാല് പേരെയാണ് കേഡൽ ജിൻസൻ രാജ കൊലപ്പെടുത്തി മൃതദേഹങ്ങൾ കത്തിച്ചത്.

Written by - Zee Malayalam News Desk | Last Updated : May 6, 2025, 11:47 AM IST
  • 2017 ഏപ്രിൽ ഒമ്പതിനാണ് സംഭവം നടന്നത്
  • അച്ഛൻ പ്രൊഫ. രാജ തങ്കം, അമ്മ ഡോ. ജീൻ പത്മ, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെയാണ് കൊലപ്പെടുത്തിയത്
Nanthancode Massacre Verdict: കേരളത്തെ ഞെട്ടിച്ച 'ആസ്ട്രൽ പ്രോജക്ഷൻ' കൊലപാതകം; കൊന്നത് മാതാപിതാക്കൾ ഉൾപ്പെടെ നാല്  പേരെ, നന്ദൻകോട് കേസിൽ വിധി മെയ് എട്ടിന്

തിരുവനന്തപുരം: നന്ദൻകോട് കൂട്ടക്കൊലക്കേസ് വിധി പറയാൻ മാറ്റി. തിങ്കളാഴ്ച കേസിന്റെ വിചാരണ പൂർത്തിയായിരുന്നു. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി മെയ് എട്ടിന് കേസിൽ വിധി പറയും. മാതാപിതാക്കൾ ഉൾപ്പെടെ നാല് പേരെയാണ് കേഡൽ ജിൻസൻ രാജ കൊലപ്പെടുത്തി മൃതദേഹങ്ങൾ കത്തിച്ചത്.

Add Zee News as a Preferred Source

കേസിലെ ഏക പ്രതിയാണ് കേഡൽ ജിൻസൻ രാജ. 2017 ഏപ്രിൽ ഒമ്പതിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നന്ദൻകോടുള്ള വീട്ടിൽ വച്ച് അച്ഛൻ പ്രൊഫ. രാജ തങ്കം, അമ്മ ഡോ. ജീൻ പത്മ, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ കേഡൽ ജിൻസൻ രാജ കൊലപ്പെടുത്തിയത്.

മൂന്ന് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലും ഒരാളുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്. ആസ്ട്രൽ പ്രൊജക്ഷൻ എന്ന ആഭിചാര ക്രികയിലൂടെ ആത്മാക്കളെ വേർപ്പെടുത്താനാണ് ശ്രമിച്ചതെന്നാണ് പ്രതി പോലീസിൽ മൊഴി നൽകിയത്. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നായിരുന്നു പ്രതിഭാ​ഗം വാദിച്ചത്.

എന്നാൽ കേഡലിന് മാനസിക പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയിരുന്നു. മൃ​ഗീയമായ കൊലപാതകം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. രാജ തങ്കം, ജീൻ പത്മം, കരോളിൻ എന്നിവരെ വീടിന്റെ മുകൾ നിലയിലേക്ക് വിളിച്ചുകൊണ്ടുപോയാണ് കൊല നടത്തിയത്. ഒരു കമ്പ്യൂട്ടർ പ്രോ​ഗ്രാം ചെയ്തിട്ടുണ്ടെന്നും ഇത് കാണാൻ വരണമെന്നും ആവശ്യപ്പെട്ടാണ് മൂന്ന് പേരെയും മുകൾ നിലയിലേക്ക് എത്തിച്ചത്.

കമ്പ്യൂട്ടറിന് മുന്നിൽ കസേരയിൽ ഇരുത്തി പിന്നിൽ നിന്ന് മഴുകൊണ്ട് കഴുത്തിൽ വെട്ടിയാണ് ഇവരെ കൊലപ്പെടുത്തിയത്. പിന്നീട് ഇവരുടെ വീട്ടിൽ കഴിഞ്ഞിരുന്ന ലളിതയെന്ന സ്ത്രീയെയും കൊലപ്പെടുത്തി. ലളിത ഇവരുടെ ബന്ധുവായിരുന്നു. വീടിന്റെ രണ്ടാം നിലയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും വീട്ടിൽ കേഡൽ ഉണ്ടായിരുന്നില്ല.

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർ രണ്ടാംനിലയിലെ തീയണച്ച് പരിശോധന നടത്തിയപ്പോഴാണ് മൂന്ന് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പെട്രോൾ ഒഴിച്ച് മൃതദേഹങ്ങൾ കത്തിച്ച ശേഷം കേഡൽ രക്ഷപ്പെട്ടിരുന്നു. ചെന്നൈയിലേക്ക് രക്ഷപ്പെട്ട പ്രതി തിരികെ എത്തിയപ്പോഴാണ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News