close

News WrapGet Handpicked Stories from our editors directly to your mailbox

ബി.പി.സി.എല്ലിന്റെ ഐ.ആര്‍.ഇ.പി പദ്ധതി പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

കേരളത്തില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നും പെട്രോ കെമിക്കല്‍ വ്യവസായങ്ങള്‍ കേരളത്തില്‍ എത്തിക്കുമെന്നും മോദി പറഞ്ഞു.

Updated: Jan 27, 2019, 04:15 PM IST
ബി.പി.സി.എല്ലിന്റെ ഐ.ആര്‍.ഇ.പി പദ്ധതി പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

കൊച്ചി:  പ്രധാനമന്ത്രി നരേന്ദ്രമോദി  ബിപിസിഎല്ലിന്റെ നാല് ഐആര്‍ഇപി പദ്ദതി നാടിന് സമര്‍പ്പിച്ചു. വികസനത്തിലെ ചരിത്ര ദിവസമാണിതെന്ന് പറഞ്ഞ അദ്ദേഹം സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കിയതിന് എല്ലാവര്‍ക്കും അഭിനന്ദനം അറിയിച്ചു.

 

 

കേരളത്തില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നും പെട്രോ കെമിക്കല്‍ വ്യവസായങ്ങള്‍ കേരളത്തില്‍ എത്തിക്കുമെന്നും മോദി പറഞ്ഞു.  ബിപിസിഎല്ലിന് സംസ്ഥാനം എല്ലാ പിന്തുണയും നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു.

 

 

ഉച്ചയ്ക്ക് നാവികേ സേന വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണ്ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം, കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രി സുനില്‍കുമാര്‍, കൊച്ചി മേയര്‍ സൗമിനി ജെയിന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

വൈസ് അഡ്മിറല്‍ ആര്‍.ജെ. നാട്കര്‍മി, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ജെ. ആര്‍. തിലക്, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ഡി ജി പി ലോക് നാഥ് ബെഹ്‌റ, സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ് എന്നിവരും വിമാനത്താവളത്തില്‍ മോദിയെ സ്വീകരിക്കാനെത്തി. അവിടെ നിന്ന് ഹെലിക്കോപ്ടറില്‍ രാജഗിരി കോളേജിന്‍റെ മൈതാനിയില്‍ ഇറങ്ങിയ മോദി അവിടെ നിന്ന് റോഡ് മാര്‍ഗ്ഗമാണ് കൊച്ചിന്‍ റിഫൈനറിയിലേക്ക് പുറപ്പെട്ടത്.

ബിപിസിഎല്ലില്‍ നിന്ന് തൃശൂരില്‍ നടക്കുന്ന യുവമോര്‍ച്ചയുടെ സംസ്ഥാന സമ്മേളത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. കൊച്ചിയിലും തൃശൂരിലുമായി അദ്ദേഹം രണ്ടു പരിപാടികളില്‍ പങ്കെടുക്കും. ഈമാസം രണ്ടാംവട്ടമാണ് മോദി കേരളത്തിലെത്തുന്നത്.

പ്രധാനമന്ത്രിയെ ബി.ജെ.പി. നേതാക്കള്‍ കാണുമെങ്കിലും രാഷ്ട്രീയചര്‍ച്ചകള്‍ക്ക് സാധ്യതയില്ല. എന്നാല്‍ രാഷ്ട്രീയ പരിപാടിയില്‍ പ്രസംഗിക്കുന്ന മോദി ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ പ്രതികരിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.