National Highway 66 Collapsed: 'ദേശീയപാത നിർമാണത്തിന്റെ പൂർണ നിയന്ത്രണം കേന്ദ്രത്തിന്'; ദേശീയപാത തകർന്നതിൽ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി

CM Pinarayi Vijayan: ദേശീയപാത തകർന്നതിൽ പ്രതിപക്ഷത്തിന്റെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

Written by - Zee Malayalam News Desk | Last Updated : May 22, 2025, 08:54 PM IST
  • ഭൂമി ഏറ്റെടുത്ത് നൽകിയത് സംസ്ഥാന സർക്കാരാണ്
  • നിർമാണത്തിന്റെ പൂർണ ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
National Highway 66 Collapsed: 'ദേശീയപാത നിർമാണത്തിന്റെ പൂർണ നിയന്ത്രണം കേന്ദ്രത്തിന്'; ദേശീയപാത തകർന്നതിൽ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി

കൊല്ലം: നിർമാണത്തിനിടെ ദേശീയപാത 66ൽ തകർച്ചയുണ്ടായതിൽ പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാത നിർമാണത്തിന്റെ പൂർണ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലപ്പുറം മൂരിയാട് ഉൾപ്പെടെ ദേശീയപാത 66 തകർന്നിരുന്നു.

Add Zee News as a Preferred Source

നാഷണൽ ഹൈവേയിലെ നിർമാണത്തിലിപ്പോൾ ചില പിഴവുകൾ സംഭവിച്ചു. ഇതിനെ വിമർശിച്ച് ചിലർ രം​ഗത്തെത്തിയിട്ടുണ്ട്. ഈ സർക്കാരിന് ഭൂമി ഏറ്റെടുത്ത് നൽകിയതിൽ ഉത്തരവാദിത്തമുണ്ട്. എന്നാൽ, കേന്ദ്രത്തിനാണ് നിർമാണത്തിന്റെ പൂർണ ഉത്തരവാദിത്തം. ചിലർക്ക് സർക്കാരിനെ കുറ്റപ്പെടുത്താൻ അവർക്ക് കിട്ടിയ അവസരം ഉപയോ​ഗിക്കുകയാണ്.

ALSO READ: കോവിഡ് പ്രതിരോധം; രോഗലക്ഷണമുള്ളവരും ആശുപത്രികളില്‍ പോകുന്നവരും മാസ്‌ക് ധരിക്കണമെന്ന് ആരോ​ഗ്യമന്ത്രി

നിലവിലുണ്ടായ വീഴ്ചകൾ പരിഹരിച്ച് മുന്നോട്ട് പോകണം. ഞങ്ങളെ കുറ്റപ്പെടുത്താൻ വാസനയുള്ളവർ കിട്ടിയ അവസരം മുതലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തും പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയെന്നും വീഴ്ച വീഴ്ചയായി കണ്ട് നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീഴ്ചകൾ പരിഹരിച്ച് മുന്നോട്ട് പേകേണ്ടത് ദേശീയപാത  അതോറിറ്റിയുടെ ചുമതലയാണ്. എല്ലാം പറയാം മഹത എന്തും പറയാം വഷള എന്ന ചൊല്ലുപോലെ എന്തും പറയാമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറ‍ഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News