National Highway 66 Collapsed: ദേശീയപാതയിലെ വിള്ളൽ; കുഴിച്ചുപരിശോധന നടത്തിയില്ല, റോഡിന് ബലക്ഷയം സംഭവിക്കുമെന്ന് ദേശീയപാത അധികൃതർ

Built National Highway Collapsed Kerala: കുഴിക്കുന്ന ഭാഗത്ത് ശക്തമായ മഴയിൽ വെള്ളമിറങ്ങിയാൽ റോഡിന് ബലക്ഷയം സംഭവിക്കുമെന്ന് ദേശീയപാത അധികൃതർ.

Written by - Zee Malayalam News Desk | Last Updated : May 24, 2025, 01:02 PM IST
  • റോഡ് കുഴിച്ച് നോക്കി പരിശോധന നടത്താന്‍ കളക്ടര്‍ നിയമിച്ച രണ്ടംഗസംഘമാണ് പരിശോധന നടത്താതെ മടങ്ങിയത്
  • മഴക്കാലം തുടങ്ങിയതിനാല്‍ റോഡ് പൊളിച്ച ഭാഗത്തുകൂടെ വെള്ളമിറങ്ങി റോഡിനാകെ ബലക്ഷയം സംഭവിക്കാൻ സാധ്യതയുണ്ട്
National Highway 66 Collapsed: ദേശീയപാതയിലെ വിള്ളൽ; കുഴിച്ചുപരിശോധന നടത്തിയില്ല, റോഡിന് ബലക്ഷയം സംഭവിക്കുമെന്ന് ദേശീയപാത അധികൃതർ

തൃശൂർ: ചാവക്കാട് ദേശീപാത 66 മണത്തല അപ്രോച്ച് റോഡില്‍ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ കുഴിച്ചുപരിശോധന നടത്തിയില്ല. കുഴിക്കുന്ന ഭാഗത്ത് ശക്തമായ മഴയിൽ വെള്ളമിറങ്ങിയാൽ റോഡിന് ബലക്ഷയം സംഭവിക്കുമെന്ന് ദേശീയപാത അധികൃതർ വ്യക്തമാക്കിയതിനെ തുടർന്ന് കുഴിച്ച് പരിശോധന നടത്താതെ സംഘം മടങ്ങിയത്.

Add Zee News as a Preferred Source

ദേശീയ പാത 66 മണത്തലയിൽ റോഡ് കുഴിച്ച് നോക്കി പരിശോധന നടത്താന്‍ കളക്ടര്‍ നിയമിച്ച രണ്ടംഗസംഘമാണ് പരിശോധന നടത്താതെ മടങ്ങിയത്. മഴക്കാലം തുടങ്ങിയതിനാല്‍ റോഡ് പൊളിച്ച ഭാഗത്തുകൂടെ വെള്ളമിറങ്ങി റോഡിനാകെ ബലക്ഷയം സംഭവിക്കാനിടയുണ്ടെന്ന് ദേശീയപാത അധികാരികള്‍ അറിയിച്ചതോടെ കുഴിച്ചുപരിശോധന നടത്താതെ സംഘം മടങ്ങുകയായിരുന്നു.

ALSO READ: തിരുവങ്ങൂർ മേൽ പാലത്തിൽ വിള്ളൽ; പരിശോധന നടത്താതെ ടാർ ഇട്ട് അടച്ചുവെന്ന് നാട്ടുകാർ

തൃശൂർ ​ഗവൺമെന്റ് എന്‍ജിനീയറിങ് കോളേജിലെ പ്രൊഫസര്‍ പി.എസ്. അനില്‍കുമാര്‍, പൊതുമരാമത്ത് വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്റെ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ടി. ജീസണ്‍ ജോസ് എന്നിവരാണ് പരിശോധനയ്ക്കെത്തിയത്. കഴിഞ്ഞ ദിവസം കളക്ടര്‍ നിയമിച്ച വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നു.

വിദഗ്ധ സംഘം റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വിള്ളലുണ്ടായ സംഭവത്തില്‍ കുടുതല്‍ പഠനം വേണമെന്നാവശ്യപ്പെട്ട് കളക്ടര്‍  രണ്ടംഗസംഘത്തെ നിയോഗിച്ചത്. വിള്ളല്‍ രൂപപ്പെട്ട ഭാഗത്ത് മണ്ണ് ശരിയായ രീതിയില്‍ കോംപാക്ട് ചെയ്തിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാനായിരുന്നു കുഴിച്ചുപരിശോധന നിര്‍ദേശിച്ചത്.

ALSO READ: റാപ്പർ ഡബ്സി അറസ്റ്റിൽ; സാമ്പത്തിക തർക്കത്തെ തുടർന്ന് വീട്ടിലെത്തി ബഹളം വച്ചെന്ന് പരാതി

കണ്‍സല്‍ട്ടിങ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ള ദേശീയപാത അധികാരികളും നിര്‍മാണ കമ്പനി പ്രതിനിധികളും രണ്ടംഗസംഘത്തോടൊപ്പം ഉണ്ടായിരുന്നു. വിദഗ്ധ സമിതിയുടെ നിർദ്ദേശപ്രകാരം സ്ഥലത്തെത്തിയ രണ്ടംഗസംഘം നിർമാണപ്രവൃത്തിയുടെ സാങ്കേതികറിപ്പോർട്ടും കളക്ടർക്ക്   കൈമാറി. റോഡ് തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും അടിഞ്ഞു കൂടിയ നിർമാണമാലിന്യം അടക്കമുള്ള തടസങ്ങൾ നീക്കാനും ദേശീയപാതാ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News