National Highway collapse: തിരുവങ്ങൂർ മേൽ പാലത്തിൽ വിള്ളൽ; പരിശോധന നടത്താതെ ടാർ ഇട്ട് അടച്ചുവെന്ന് നാട്ടുകാർ

പാലത്തിന്റെ സ്ലാബ് തുടങ്ങുന്നതിന് മുൻപുള്ള ഭാ​ഗത്തായി നാട്ടുകാരാണ് വിള്ളൽ കണ്ടെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : May 23, 2025, 05:07 PM IST
  • പ്രദേശവാസികളാണ് റോഡിൽ വിള്ളൽ കണ്ടെത്തിയത്.
  • ഇവർ അറിയിച്ചത് പ്രകാരമാണ് ഇവിടെ ടാർ ഒഴിച്ച് വിള്ളൽ അടച്ചത്.
  • എന്നാൽ പൊളിഞ്ഞ ഭാ​ഗം അധികൃതർ പരിശോധിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
National Highway collapse: തിരുവങ്ങൂർ മേൽ പാലത്തിൽ വിള്ളൽ; പരിശോധന നടത്താതെ ടാർ ഇട്ട് അടച്ചുവെന്ന് നാട്ടുകാർ

കോഴിക്കോട്: ദേശീയ പാതയിൽ വീണ്ടും വിള്ളൽ. തിരുവങ്ങൂർ മേൽ പാലത്തിലാണ് വിള്ളൽ കണ്ടെത്തിയത്. 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറിയ നിലയിലാണ്. പാലത്തിന്റെ സ്ലാബ് തുടങ്ങുന്നതിന് മുൻപുള്ള ഭാ​ഗത്താണ് വിള്ളൽ കണ്ടെത്തിയത്. മഴ പെയ്ത സമയത്താണ് നാട്ടുകാർ പാതയിൽ വിള്ളൽ കണ്ടെത്തിയത്. വിള്ളൽ വീണ ഭാ​ഗം പരിശോധിക്കാതെ വിണ്ടുകീറി ടാർ ഒഴിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രദേശിവാസികൾ ആരോപിച്ചു. 

Add Zee News as a Preferred Source

പ്രദേശവാസികളാണ് റോഡിൽ വിള്ളൽ കണ്ടെത്തിയത്. ഇവർ അറിയിച്ചത് പ്രകാരമാണ് ഇവിടെ ടാർ ഒഴിച്ച് വിള്ളൽ അടച്ചത്. എന്നാൽ പൊളിഞ്ഞ ഭാ​ഗം അധികൃതർ പരിശോധിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അരക്കിലോമീറ്ററോളം ദൂരത്തിൽ മേൽപ്പാലം വിണ്ടുകീറിയതായാണ് വിവരം. അതേസമയം വിള്ളൽ അടച്ചെങ്കിലും ചിലയിടങ്ങളിൽ റോഡ് വീണ്ടും വിണ്ടുകീറിയ നിലയിലാണ്. 

Also Read: Milma Strike Called Off: മിൽമ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു

അതേസമയം സംസ്ഥാനത്തെ ദേശീയ പാതയിലെ നിർമ്മാണ വീഴ്ച അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്രം മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവം കേന്ദ്ര സർക്കാരിനും ദേശീയപാത നിർമ്മാണ അതോറിറ്റിക്കും കൂടി തിരിച്ചടിയായ പശ്ചാത്തലത്തിലാണ് കേന്ദ്രം അന്വേഷണ സംഘത്തെ നിയോ​ഗിച്ചത്. കേരളത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ അതീവ ഗൗരവമാണെന്നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ദേശീയ ഹൈവേ അതോറിറ്റിയെ അറിയിച്ചത്. ഡൽഹി ഐഐടിയിലെ നാഷണൽ റോഡ് റിസർച്ച് സെന്ററിന് നേതൃത്വം നൽകുന്ന സിവിൽ എഞ്ചിനീയറിംഗ് വിദഗ്ധനായ പ്രൊഫസർ കെ രാമചന്ദ്രറാവുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

മാനദണ്ഡങ്ങൾ പാലിച്ചാണോ കരാറുകാർ നിർമ്മാണം നടത്തുന്നതെന്നും എഞ്ചിനീയറിംഗിലും രൂപകല്പനയിലും വീഴ്ച ഉണ്ടായോ എന്നും മൂന്നം​ഗ സംഘം പരിശോധിക്കും. ഇനി വീഴ്ചകൾ ആവർത്തിക്കാരിതിരിക്കാനും കേരളത്തിലെ കാലാവസ്ഥ കൂടി പരിഗണിച്ച് നിർമ്മാണത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്നും സംഘം ശുപാർശ ചെയ്യും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News