NH Collapse: ദേശീയപാത തകർന്നുവീണ സംഭവം; കരാർ കമ്പനിക്ക് ഒരുമാസത്തേക്ക് വിലക്ക്

കൊല്ലം കൊട്ടിയം മൈലക്കാട് ദേശീയപാത തകർന്ന് വീണ സംഭവത്തിൽ കരാർ കമ്പനിക്ക് ഒരുമാസം വിലക്ക് ഏർപ്പെടുത്തി. 

Written by - Arathi N Aji | Last Updated : Dec 6, 2025, 05:13 PM IST
  • തൃപ്തികരമായ മറുപടിയില്ലെങ്കിൽ മൂന്ന് വർഷം വരെ വിലക്ക് ഏർപ്പെടുത്തുമെന്ന് കേന്ദ്രം അറിയിച്ചു.
  • വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കും.
NH Collapse: ദേശീയപാത തകർന്നുവീണ സംഭവം; കരാർ കമ്പനിക്ക് ഒരുമാസത്തേക്ക് വിലക്ക്

ഡൽഹി: കൊല്ലം കൊട്ടിയം മൈലക്കാട് ദേശീയപാത തകർന്ന് വീണ സംഭവത്തിൽ കരാർ കമ്പനിക്ക് ഒരുമാസം വിലക്ക് ഏർപ്പെടുത്തി. കരാർ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസും കേന്ദ്രം നൽകി. തൃപ്തികരമായ മറുപടിയില്ലെങ്കിൽ മൂന്ന് വർഷം വരെ വിലക്ക് ഏർപ്പെടുത്തുമെന്ന് കേന്ദ്രം അറിയിച്ചു. പ്രൊജക്ട് എൻജിനീയറെയും റസിഡൻ്റ് എൻജിനീയറെയും നീക്കം ചെയ്തുവെന്നും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അരിയിച്ചു. വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കും. ഇതിൻ്റെ അടിസ്ഥാനത്തിലാകും കൂടുതൽ നടപടി എന്ന് കേന്ദ്രം അറിയിച്ചു.

Add Zee News as a Preferred Source

സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് കത്തയച്ചിരുന്നു. ദേശീയപാത 66 ൻ്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനൊപ്പം ഗുണനിലവാരവും സുരക്ഷാക്രമീകരണങ്ങളും ഉറപ്പുവരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, മണ്ണിടിഞ്ഞ് താഴാനുണ്ടായ സാഹചര്യം വിദഗ്ധരെ നിയോഗിച്ച് വിശദ പരിശോധന നടത്തുമെന്നാണ് ദേശീയ പാത അതോറിറ്റി അറിയിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News