വാളയാര്‍ കേസ്: സര്‍ക്കാര്‍ നൽകിയ വിശദീകരണം തൃപ്തികരമല്ല!!

വിഷയം കൈകാര്യം ചെയ്തതിൽ സർക്കാരും പബ്ലിക് പ്രോസിക്യൂട്ടറും പരാജയപ്പെട്ടുവെന്നും  കമ്മീഷൻ ഉപാധ്യക്ഷൻ എൽ മുരുകൻ പറഞ്ഞു.  

Updated: Nov 11, 2019, 06:57 PM IST
വാളയാര്‍ കേസ്: സര്‍ക്കാര്‍ നൽകിയ വിശദീകരണം തൃപ്തികരമല്ല!!

വാളയാര്‍: വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് ദേശീയ പട്ടിക ജാതി കമ്മീഷൻ.  

വിഷയം കൈകാര്യം ചെയ്തതിൽ സർക്കാരും പബ്ലിക് പ്രോസിക്യൂട്ടറും പരാജയപ്പെട്ടുവെന്നും  കമ്മീഷൻ ഉപാധ്യക്ഷൻ എൽ മുരുകൻ പറഞ്ഞു.  

ചീഫ് സെക്രട്ടറിക്ക് വേണ്ടി  പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗും  ഡിജിപിക്ക് വേണ്ടി  ക്രമസമാധാന ചുമതലുയുള്ള എഡിജിപി ഷേക്ക് ദര്‍ബേഷ് സാഹിബും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എംജെ സോജനും കമ്മിഷൻ മുമ്പാകെ നേരിട്ട് ഹാജരായി.

വാളയാർ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ കമ്മിഷൻ ആവശ്യപ്പെട്ടു. മെഡിക്കൽ റിപ്പോർട്ടുകൾ സമർപ്പിക്കാൻ മെഡിക്കൽ ഓഫീസർമാർക്ക് നോട്ടീസ് അയക്കും.

21 ന് വീണ്ടും സിറ്റിംഗ് നടത്തും.ആഭ്യന്തര സെക്രട്ടറി, 2-മെഡിക്കൽ ഓഫീസർമാർ, സസ്പെന്റ് ചെയ്യപ്പെട്ട എ.എസ്.ഐ, സി.ഐ എന്നിവർ ഹാജരാകണം.