ദേശീയ സീനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കൊല്ലത്ത് തുടക്കമായി

സംസ്ഥാന വനംവകുപ്പ് മന്ത്രി അഡ്വ. കെ രാജു ചാമ്പ്യൻഷിപ്പിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. 

Last Updated : Jan 23, 2020, 09:03 AM IST
  • പത്താമത് ദേശീയ സീനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കൊല്ലത്ത് തുടക്കമായി.
  • സംസ്ഥാന വനംവകുപ്പ് മന്ത്രി അഡ്വ. കെ രാജു ചാമ്പ്യൻഷിപ്പിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.
ദേശീയ സീനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കൊല്ലത്ത് തുടക്കമായി

കൊല്ലം: പത്താമത് ദേശീയ സീനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കൊല്ലത്ത് തുടക്കമായി. 

സംസ്ഥാന വനംവകുപ്പ് മന്ത്രി അഡ്വ. കെ രാജു ചാമ്പ്യൻഷിപ്പിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തിന്‍റെയും കൊല്ലത്തിന്‍റെയും അന്തസ്സ് ഉയർത്തിപ്പിടിക്കാൻ ഈ ചാമ്പ്യൻഷിപ്പിലൂടെ സാധിക്കണമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഹോക്കിയുടെ തലസ്ഥാനമായി കൊല്ലം മാറിക്കഴിഞ്ഞെന്ന്‍ പറഞ്ഞ മന്ത്രി ചാമ്പ്യൻഷിപ്പിന്‍റെ തീം സോങ്ങിന്‍റെ പ്രകാശനവും നിർവ്വഹിച്ചു.

കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. മുഖ്യ പ്രഭാഷണം നടത്തി. ടൂർണമെന്റിന്‍റെ സുവനീർ പ്രകാശനം എം.പി നിർവ്വഹിച്ചു. 

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ മെമ്പര്‍ ഭോലാനാഥ് സിംഗിന്‍റെ സാന്നിധ്യത്തിൽ പട്യാല ഹോക്കി ടീം മാനേജർ റീതീന്ദർ കൗർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

ഹോക്കി ഇന്ത്യ പ്രസിഡന്റ് മുഹമ്മദ് മുഷ്താഖ് അഹമ്മദ്, കനറാ ബാങ്ക് ജനറൽ മാനേജർ എൻ അജിത് കൃഷ്ണൻ, കേരള ഹോക്കി ട്രഷറര്‍ സി.ടി. സോജി തുടങ്ങിയവര്‍ സംസാരിച്ചു. 

കേരള ഹോക്കി ജനറൽ സെക്രട്ടറി ആര്‍ അയ്യപ്പന്‍ സ്വാഗതവും ഒളിമ്പിക് അസോസിയേഷന്‍ കൊല്ലം ജില്ലാ പ്രസിഡന്റ് ഡോ. വിനോദ് ലാല്‍ നന്ദിയും പറഞ്ഞു. നേരത്തെ സ്റ്റേഡിയത്തിൽ ടീമുകളെ അണിനിരത്തി വിപുലമായ മാർച്ച് പാസ്റ്റ് നടന്നു. 

ഹോക്കി ഇന്ത്യ പ്രസിഡൻറ് മുഹമ്മദ് മുഷ്താഖ് അഹമ്മദ് പതാക ഉയർത്തി. ചാമ്പ്യന്‍ഷിപ്പിലെ ബി ഡിവിഷൻ മത്സരങ്ങള്‍ക്ക് ഇന്ന് രാവിലെ 7.30 ഓടെ തുടക്കമായി. 

ആദ്യ മത്സരത്തില്‍ ഹോക്കി കൂര്‍ഗും ഹോക്കി ഉത്തരാഖണ്ഡും തമ്മിലാണ് ഏറ്റുമുട്ടുന്നത്.  ബി ഡിവിഷന്‍ ഫൈനൽ ഫെബ്രുവരി ഒന്നിന് നടക്കും.

ഈ മാസം 30 മുതലാണ് എ ഡിവിഷന്‍ മത്സരങ്ങള്‍ ആരംഭിക്കുക. കേരള ടീം മത്സരിക്കുന്ന ടൂർണമെൻറിന്‍റെ കിരീടപ്പോരാട്ടം അടുത്ത മാസം 9ന് നടക്കും.

Trending News