കൊച്ചി: ആസൂത്രിത മതപരിവര്‍ത്തനത്തിന് ഇരയായ വൈക്കം സ്വദേശിനി ഹാദിയയെ ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ ഇന്ന് സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞായിരിക്കും ഹാദിയയുടെ വീട്ടിലെത്തുകയെന്ന് രേഖ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. ഹാദിയയെ കണ്ടശേഷം കേസിന്റെ തുടര്‍ നടപടികളില്‍ തീരുമാനമെടുക്കും.
മതപരിവര്‍ത്തനത്തിനിരയായ നിമിഷയുടെ അമ്മ ബിന്ദു സമ്പത്തിനെയും രേഖ ശര്‍മ്മ സന്ദര്‍ശിക്കും. തിരുവനന്തപുരം സ്വദേശിനി നിമിഷ ഇപ്പോള്‍ അഫ്ഗാനിലെ ഐഎസ് കേന്ദ്രത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാദിയയെ ഇനിയും വീട്ടുതടങ്കലിൽ പാർപ്പിക്കാനാകില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഷഫിൻ ജഹാനുമായുള്ള വിവാഹക്കാര്യം കോടതി തീരുമാനിക്കട്ടെയെന്നും സ്ത്രീ സംഘടനകൾ ഇക്കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്തട്ടേയെന്നും ജോസഫൈൻ വ്യക്തമാക്കിയിരുന്നു.