Nattika Deepak Murder Case: നാട്ടിക ദീപക് വധക്കേസിൽ അഞ്ച് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് ഹൈക്കോടതി

RSS Workers Accused: ദീപക് വധക്കേസിലെ ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളെ വെറുതെ വിട്ട നടപടി റദ്ദാക്കിയ ഹൈക്കോടതി  കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടു.

Written by - Zee Malayalam News Desk | Last Updated : Mar 27, 2025, 08:39 PM IST
  • 2015 മാർച്ച് 24ന് ആണ് ആർഎസ്എസ് പ്രവർത്തകർ ദീപക്കിനെ കുത്തിക്കൊലപ്പെടുത്തിയത്
  • അഞ്ച് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്
Nattika Deepak Murder Case: നാട്ടിക ദീപക് വധക്കേസിൽ അഞ്ച് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് ഹൈക്കോടതി

തൃശൂർ: നാട്ടികയിലെ ജനതാദൾ (യു) നേതാവ് പി.ജി ദീപകിനെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരാണെന്ന് ഹൈക്കോടതി. ദീപക് വധക്കേസിലെ ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളെ വെറുതെ വിട്ട നടപടി ഹൈക്കോടതി റദ്ദാക്കി.

Add Zee News as a Preferred Source

കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാനും ഹൈക്കോടതി ഉത്തരവിട്ടു. 2015 മാർച്ച് 24ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജനതാദൾ (യു) നേതാവായിരുന്ന തൃശൂർ പഴുവിൽ ദീപക്കിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ഈ കേകസിലാണ് അഞ്ച് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയത്. വിചാരണ കോടതി കേസിൽ അറസ്റ്റിലായ 10 പ്രതികളെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാരും ദീപക്കിന്റെ കുടുംബവും അപ്പീൽ സമർപ്പിച്ചിരുന്നു.

ഇതിലാണ് ഹൈക്കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രതികളായ ഋഷികേഷ്, ബ്രഷ്ണേവ്, നിജിൻ, രശാന്ത്, പ്രശാന്ത് എന്നിവർക്കെതിരെ കൊലക്കുറ്റം നിലനിൽക്കുമെന്ന് ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യാനും ഏപ്രിൽ എട്ടിന് കോടതിയിൽ ഹാജരാക്കാനും ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. റേഷൻ വ്യാപാരിയായിരുന്ന ദീപക്കിനെ പഴുവില്‍ സെന്ററിലുള്ള കട അടയ്ക്കാനൊരുങ്ങുന്ന സമയത്ത് വാനിലെത്തിയ സംഘം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രാദേശിക നേതാക്കളായ 10 പേരായിരുന്നു കേസിലെ പ്രതികൾ.

എന്നാൽ മുഖംമൂടി ധരിച്ചാണ് ആക്രമണം നടത്തിയതെന്നും യഥാർഥ പ്രതികൾ ഇവരാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് ആയില്ലെന്നും ചൂണ്ടിക്കാട്ടി വിചാരണ കോടതി പ്രതികളെ വെറുതെ വിട്ടു.

ബിജെപി പ്രവർത്തകനായിരുന്ന ദീപക് ബിജെപിയിൽ നിന്ന് മാറി പുതിയ പാർട്ടിയിൽ ചേർന്നതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പോലീസ് കണ്ടെത്തൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News