)
തിരുവനന്തപുരം: നവി മുബൈയിലെ അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച മൂന്നുപേര്‍ തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശികള്‍. ചിറയിൻകീഴ് ആൽത്തറമൂട് നന്ദനത്തിൽ രാജൻ -വിജയലക്ഷ്മി ദമ്പതികളുടെ മകൾ പൂജ രാജൻ, ഭർത്താവ് സുന്ദർ ബാലകൃഷ്ണൻ, ഇവരുടെ ആറു വയസുള്ള വേദിക സുന്ദർ ബാലകൃഷ്ണൻ എന്നിവരാണ് മരിച്ചത്. ഏറെനാളായി ഈ കുടുംബം മുംബൈയിലാണ് താമസം. മൂന്ന് മലയാളികളടക്കം നാലുപേരാണ് തീപിടിത്തത്തിൽ മരിച്ചത്. ഷോർട്ട് സർക്യൂട്ട് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് മഹാരാഷ്ട്ര പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
വാഷിയിലെ സെക്ടർ 14ലെ റഹേജ റസിഡൻസിയിലാണ് പുലർച്ചെ രണ്ട് മണിയോടെ തീപിടിത്തമുണ്ടായത്. സെക്ടർ 14 ലെ റഹേജ റസിഡൻസിയുടെ പത്താം നിലയിൽ തീപിടിത്തം ഉണ്ടായത്. പിന്നീടത് 11,12 നിലകളിലേക്ക് വ്യാപിച്ചു. ആളുകളുടെ കരച്ചിൽ കേട്ട് ഉടൻതന്നെ ഫയർഫോഴ്സ് എത്തി അണക്കാൻ ശ്രമിച്ചുവെങ്കിലും നാല് ജീവനുകൾ നഷ്ടമായി. രാവിലെ നാലുമണിയോടെ തീ നിയന്ത്രണവിധേയമാക്കിയ ശേഷമാണ് ഇവർക്ക് അടുത്തേക്ക് ഫയർഫോഴ്സിന് പോകാനായത്. നിരവധി ഫ്ലാറ്റുകളുള്ള കെട്ടിട സമുചയമാണിത്. ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.