)
തിരുവനന്തപുരം: നവരാത്രി ആഘോഷം പ്രമാണിച്ച് സെപ്തംബർ 30ന് (ചൊവ്വാഴ്ച) സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് നിയമപ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 30ന് അവധിയായിരിക്കുമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിൽ പറയുന്നു. ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ സംസ്ഥാനത്ത് പൊതു അവധിയാണ്. ഇതിന് പുറമേയാണ് സെപ്തംബർ 30നും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 30ന് നിയമസഭ നടക്കുന്നതിനാൽ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജോലിക്ക് ഹാജരാകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.