തിരുവനന്തപുരം: എൻ.സി.സിയുടെ റിപ്പബ്ലിക്ക് ദിനപരേഡിന്റെ ഭാഗമായ മത്സരങ്ങളിൽ  ദേശീയതലത്തിലെ ഏറ്റവും മികച്ച  കേഡറ്റിനുള്ള സ്വർണ്ണ പതക്കമുൾപ്പെടെ  ആറു മെഡലുകൾ കേരളത്തിന്. കേരള-ലക്ഷദ്വീപ് എൻ സി സി ഡയറക്ടേറ്റിനാണ് ചരിത്രനേട്ടം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബെസ്റ്റ് കേഡറ്റ് മത്സരങ്ങളിൽ പങ്കെടുത്ത ആറു പേരും മെഡലുകൾ നേടി.  മൂന്നു സ്വർണ്ണ മെഡലുകളും ഒരു വെള്ളി മെഡലും രണ്ടു വെങ്കല മെഡലുകളുമാണ് കേരളം സ്വന്തമാക്കിയത്.


പ്രധാനമന്ത്രി നേരിട്ട് നൽകുന്ന ആറ് ബാറ്റണുകളിൽ മൂന്നെണ്ണമാണ് കേരള ഡയറക്ടറേറ്റിൽ നിന്നുള്ള കേഡറ്റുകൾ നേടിയിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള 17 എൻസിസി ഡയറക്ടറേറ്റുകൾ പങ്കെടുത്ത മത്സരത്തിൽനിന്നാണീ തിളക്കമാർന്ന മുന്നേറ്റം.


സീനിയർ ഡിവിഷൻ (ആർമി) വിഭാഗത്തിൽ അഖിലേന്ത്യാ ബെസ്റ്റ് കേഡറ്റിനുള്ള സ്വർണ്ണമെഡൽ പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജിലെ (ഒറ്റപ്പാലം 28 കെ ബറ്റാലിയൻ)  മാധവ് എസ് സ്വന്തമാക്കി. സീനിയർ ഡിവിഷൻ (നേവി) വിഭാഗത്തിൽ ബെസ്റ്റ് കേഡറ്റിനുള്ള സ്വർണ്ണമെഡൽ തേവര സേക്രഡ് ഹാർട്ട് കോളേജിലെ (എറണാകുളം 7കെ നേവൽ യൂണിറ്റ്)   കുരുവിള കെ അഞ്ചേരിലിനാണ്. 
സീനിയർ വിംഗ് (ആർമി) വിഭാഗത്തിൽ ബെസ്റ്റ് കേഡറ്റിനുള്ള സ്വർണ്ണമെഡൽ എറണാകുളം സെന്റ് തെരേസാസ് കോളേജിലെ (21 കെ ബറ്റാലിയൻ ) കീർത്തി യാദവിനാണ്. ഈ മൂന്ന് സ്വർണ്ണ വിജയികൾ  2022 ജനുവരി 28ന് രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയിൽനിന്ന് നേരിട്ട് പതക്കങ്ങൾ സ്വീകരിക്കും.


സീനിയർ വിംഗ് (നേവി) വിഭാഗത്തിൽ ബെസ്റ്റ് കേഡറ്റിനുള്ള വെള്ളി മെഡൽ തേവര സേക്രഡ് ഹാർട്ട് കോളേജിലെ (എറണാകുളം 7കെ നേവൽ യൂണിറ്റ്) മീനാക്ഷി എ നായർ കരസ്ഥമാക്കി. സീനിയർ ഡിവിഷൻ (എയർ) വിഭാഗത്തിൽ തിരുവനന്തപുരം എംജി കോളേജിലെ (1കെ എയർ സ്ക്വാഡ്രൺ) അർജുൻ  വേണുഗോപാൽ, സീനിയർ വിംഗ് (എയർ) വിഭാഗത്തിൽ 
എം ജി കോളേജിൽ നിന്നുതന്നെയുള്ള എം അക്ഷിതയും  വെങ്കലം നേടി.


കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിനും സംസ്ഥാനത്തെ കേഡറ്റുകൾക്കാകെയും അഭിമാനം പകരുന്ന മിന്നുന്ന വിജയമാണിതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കോവിഡിന്റെയും കൊടുംതണുപ്പിന്റെയും പ്രതികൂലതകളെ ഒരുമിച്ചു നേരിടേണ്ടിവന്നു താരങ്ങൾക്ക്. ജേതാക്കളെയും ഡയറക്ടറേറ്റിനെയും മന്ത്രി ഡോ. ആർ ബിന്ദു അഭിനന്ദനങ്ങൾ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.