close

News WrapGet Handpicked Stories from our editors directly to your mailbox

വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍; റീ പോളിംഗ് നടത്തണമെന്ന് തുഷാര്‍

മൂപ്പനാട് പഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 79 ല്‍ വോട്ടിംഗ് യന്ത്രം തകരാറിലായിട്ടും പോളിംഗ് തുടര്‍ന്നിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.  

Updated: Apr 23, 2019, 01:21 PM IST
വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍; റീ പോളിംഗ് നടത്തണമെന്ന് തുഷാര്‍

വയനാട്‌: വയനാട്ടിലും വോട്ടിംഗ് യന്ത്രത്തില്‍ തകരാറെന്ന പരാതി ഉയര്‍ന്നതോടെ റീ പോളിംഗ് നടത്തണമെന്നാവശ്യപ്പെട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി.   

മൂപ്പനാട് പഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 79 ല്‍ വോട്ടിംഗ് യന്ത്രം തകരാറിലായിട്ടും പോളിംഗ് തുടര്‍ന്നെന്നും അതുകൊണ്ട് റീപോളിംഗ് നടത്തണമെന്നും ആവശ്യപ്പെട്ട് തുഷാര്‍ വെള്ളാപ്പള്ളി മുഖ്യ തിരഞ്ഞെടുപ്പ് എജന്റ് അഡ്വക്കേറ്റ് സുനില്‍ കുമാര്‍ മുഖേന കത്ത് നല്‍കി.  

അവിടെ രണ്ടു തവണ അമര്‍ത്തിയിട്ടും വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് പരാതി.  അതേസമയം വോട്ടിംഗ് യന്ത്രത്തില്‍ പിഴവ് കണ്ടെത്തിയ സ്ഥലങ്ങളില്‍ വോട്ടിംഗ് സമയം നീട്ടി നല്‍കണമെന്ന് രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. 

പത്തനംതിട്ട മണ്ഡലത്തില്‍ താമര ചിഹ്നത്തില്‍ മാത്രം വോട്ട് വീഴുന്നില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ പരാതി ഉന്നയിച്ചിരുന്നു. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ഏനാദി മംഗലം, കോന്നി എന്നിവിടങ്ങളിലെ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്താന്‍ ബാലറ്റ് യൂണിറ്റില്‍ താമര ചിഹ്നം കാണാനില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.