''എൻ ഐ എ യ്ക്ക് അഭിവാദ്യങ്ങൾ''

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളെ കേരളത്തില്‍ എത്തിച്ച് കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിക്കുന്നത് വരെ വലിയ പ്രതിഷേധമാണ് 

Last Updated : Jul 12, 2020, 06:51 PM IST
''എൻ ഐ എ യ്ക്ക് അഭിവാദ്യങ്ങൾ''

കൊച്ചി:സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളെ കേരളത്തില്‍ എത്തിച്ച് കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിക്കുന്നത് വരെ വലിയ പ്രതിഷേധമാണ് 
ഉണ്ടായത്. യൂത്ത് കോണ്‍ഗ്രസ്സും യുവമോര്‍ച്ചയും സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധമാണ് പ്രകടിപ്പിച്ചത്.
എന്നാല്‍ യുവജന സംഘടനകള്‍ എന്‍ഐഎ യ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു.

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കേന്ദ്രസര്‍ക്കാരിനും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ആഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു.

അതിനിടെ എന്‍ഐഎ ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് എന്‍ഡിഎ നേതാവ് പിസി തോമസ്‌ രംഗത്ത് വരുകയും ചെയ്തു.

കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട കേസെടുത്ത ശേഷം 24 മണിക്കൂർ പോലും ആകും മുൻപ്  പ്രധാന പ്രതികളെ അറസ്റ്റ് ചെയ്ത 
എൻ ഐ എ യ്ക്ക് കേരളീയരുടെ പ്രത്യേകമായും , ഭാരതീയരുടെ മൊത്തമായും ഉള്ള   അഭിവാദ്യങ്ങൾ ഏവരും കക്ഷി രാഷ്ട്രീയ ഭേദമന്യേ  
അർപ്പിക്കുന്നുതായി കേരള കോൺഗ്രസ് ചെയർമാനും  എൻ ഡി എ ദേശീയ സമിതി അംഗവുമായ മുൻ കേന്ദ്രമന്ത്രി പി സി തോമസ് പറഞ്ഞു.

എൻ ഐ എ പ്രതികളെ ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു എന്നത് വ്യക്തം. പല കാര്യങ്ങളും പറഞ്ഞു തുടങ്ങിയതോടെ 
കേരള മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ശിവശങ്കരനെ  സസ്പെൻഡ് ചെയ്യാൻ പോലും കേരള സർക്കാർ തയാറാകുന്നു 
എന്നു കേൾക്കുന്നു. ശിവശങ്കരൻ താമസിയാതെ അറസ്റ്റിൽ ആകാൻ സാധ്യതയുണ്ട്. 
അത് മുഖ്യമന്ത്രിയുടെ ഓഫീസിന് വലിയ കരിനിഴൽ ആകും, എന്നു മാത്രമല്ല , 
അദ്ദേഹത്തിൻറെ ഓഫീസുമായി ബന്ധപ്പെട്ട  പല പ്രവർത്തനങ്ങളിലേക്കും ചോദ്യംചെയ്യൽ എത്തും.  
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും പ്രധാനി ഉൾപ്പെടെ ആരും ഏതുനിമിഷവും കുടുങ്ങും  എന്നും വ്യക്തം. 
ചിലപ്പോൾ പ്രതീക്ഷിക്കാത്ത അറസ്റ്റുകൾ നടക്കും തോമസ് പറഞ്ഞു.

Also Read:സ്വര്‍ണ്ണക്കടത്ത്;അന്വേഷണം ഉന്നതങ്ങളിലേക്ക്;സ്വര്‍ണ്ണം സംസ്ഥാന അതിര്‍ത്തി കടത്തുന്നതിന് സിനിമാ താരങ്ങളും..?

കേരളം മാത്രമല്ല , ഭാരതവും ലോകം മുഴുവനും ഉറ്റു നോക്കുന്ന രാജ്യാന്തര കുറ്റങ്ങൾ നടന്നിട്ടുള്ള ഈ കേസുമായി ബന്ധപ്പെട്ട് പലരും 
പ്രതിക്കൂട്ടിലായി കൊണ്ടിരിക്കുകയാണ്. കേരളത്തിലെ ഒരു പ്രമുഖ പാർട്ടിയും.. 
ആ പാർട്ടിയിലെ പലരും  വല്ലാത്ത വിഷമത്തിലാണ്. 'കടക്കൂ പുറത്ത്' എന്ന്  അവരോട് ആരോ പറയുന്നതു പോലെ ഒരു തോന്നൽ. 
താമസിയാതെ അവിടെ നിന്ന് വലിയ ഒഴുക്ക്  പുറത്തേക്കുണ്ടാകുമെന്ന് സംശയമില്ല.
കേരള സർക്കാരുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെട്ട  പല അഴിമതികളും ഈ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തെളിഞ്ഞു വരുമെന്നും തോമസ് പറഞ്ഞു.

More Stories

Trending News