ലൈഫ് മിഷൻ ഒരു 'ക്രൈം മിഷൻ' പദ്ധതി ആകുമോയെന്ന്‍ പിസി തോമസ്

കൊട്ടിഘോഷിക്കപ്പെട്ട  കേരള സർക്കാരിൻറെ 'ലൈഫ് മിഷൻ'  പദ്ധതി കേരളത്തിലെ പാവപ്പെട്ടവരെ രക്ഷിക്കാൻ വേണ്ടി നല്ല ഉദ്ദേശത്തോടെ 

Last Updated : Aug 22, 2020, 05:50 AM IST
  • സംസ്ഥാന സര്‍ക്കാരിനെതിരെ പി സി തോമസ്‌ രംഗത്ത്
  • ലൈഫ് മിഷന്‍ അഴിമതിയും വൃത്തികേടും നടമാടുന്നതിൻറെ പര്യായമായി
  • ലൈഫ് മിഷനുമായി ബന്ധപ്പെട്ടു കമ്മീഷനും കൈക്കൂലിയും വൻതോതിൽ
  • മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ സംശയത്തിൻറ മുൾമുനയിലാണ്
ലൈഫ് മിഷൻ  ഒരു 'ക്രൈം മിഷൻ' പദ്ധതി ആകുമോയെന്ന്‍ പിസി തോമസ്

കൊച്ചി:കൊട്ടിഘോഷിക്കപ്പെട്ട  കേരള സർക്കാരിൻറെ 'ലൈഫ് മിഷൻ'  പദ്ധതി കേരളത്തിലെ പാവപ്പെട്ടവരെ രക്ഷിക്കാൻ വേണ്ടി നല്ല ഉദ്ദേശത്തോടെ 
തുടങ്ങിയതാണെങ്കിലും , അഴിമതിയും വൃത്തികേടും നടമാടുന്നതിൻറെ പര്യായമായി മാറുകയാണോ എന്ന് എന്‍ഡിഎ നേതാവ് പിസി തോമസ്‌ ചോദിക്കുന്നു.
കേരള കോൺഗ്രസ് ചെയർമാനും എൻഡിഎ ദേശീയ സമിതി അംഗവും ആയ മുൻ കേന്ദ്രമന്ത്രി പി സി തോമസ് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് 
വിമര്‍ശിക്കുന്നത്.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനായുള്ള ലൈഫ് മിഷനുമായി ബന്ധപ്പെട്ടു കമ്മീഷനും കൈക്കൂലിയും വൻതോതിൽ  നടക്കുകയാണ്. 
ദുബായിൽ പോയി  ചെയ്ത കാര്യങ്ങൾ സംബന്ധിച്ച്  താൻ കൊടുത്ത വക്കീൽ നോട്ടീസിന് വ്യക്തമായ മറുപടി കിട്ടിയില്ലെങ്കിൽ കേരള ഹൈക്കോടതിയിൽ 
മുഖ്യമന്ത്രിയെ   പ്രതിയാക്കി കേസ് ഫയൽ ചെയ്യുമെന്നു തോമസ്  അറിയിച്ചു .

Also Read:ലൈഫ് മിഷനില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു;സംസ്ഥാനത്തോട് വിശദ വിവരങ്ങള്‍ കേന്ദ്രം ആവശ്യപെട്ടു!

കേരള മുഖ്യമന്ത്രി എന്ന നിലയിൽ തന്നെ  പിണറായി വിജയൻ ഇപ്പോൾ സംശയത്തിൻറ മുൾമുനയിലാണ് . 
സ്വപ്ന, ശിവശങ്കർ , കള്ളക്കടത്ത് , സ്വർണം , എന്നിവ തന്നെയാണ് അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്ന വിഷയങ്ങൾ. 
മുഖ്യമന്ത്രിയും ,ജലീൽ ,എ.സി. മൊയ്തീൻ എന്നിവർ ഉൾപ്പെടെ  പല  സി.പി.എം. മന്ത്രിമാരും  സംശയത്തിൻറെ നിഴലയിലാണ്.
മലയാളികൾ ലോകത്തെങ്ങും ജോലി ചെയ്തു വലിയ പേര്  നേടിയെടുത്തത് നശിക്കുകയാണ്.   
സ്വപ്ന ഭൂമി ആയിരുന്ന കേരള നാട്  ഇനി സ്വപ്നയുടെയും ശിവശങ്കറിൻറെയും പിണറായിയുടെയും നാട് എന്ന്  അറിയപ്പെടാൻ പോവുകയാണോയെന്ന്‍ പരിഹാസവും 
പിസി തോമസിന്‍റെ ഭാഗത്ത് നിന്നുണ്ടായി.

 

Trending News