തിരുവനന്തപുരം: തിരുവനന്തപുരത്ത് കോർപ്പറേഷൻ ഭരണം പിടിച്ച് ബിജെപി. 40 വര്‍ഷത്തോളമായി എല്‍ഡിഎഫ് തുടര്‍ഭരണം നടത്തിയിരുന്ന തലസ്ഥാനത്താണ് അമ്പത് സീറ്റുമായി ബിജെപി ഭരണം പിടിച്ചത്. കേരള സംസ്ഥാന ചരിത്രത്തിലാദ്യമായി ബിജെപി ഒരു കോർപ്പറേഷൻ ഭരണം നേടുന്നത്. നൂറ് സീറ്റില്‍ അമ്പതും ബിജെപി പിടിച്ചു. കേവല ഭൂരിപക്ഷത്തിന് ഒരൊയൊരു സീറ്റിന്‍റെ കുറവേ ബിജെപിക്കൊള്ളൂ. നേമത്തും വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും സിറ്റിങ് വാർഡുകൾ നിലനിർത്തിയതിനൊപ്പം ഇടതുകേന്ദ്രങ്ങളെ ഉലച്ചിരിക്കുകയാണ് ബിജെപി.
ഇപ്പോള്‍ ആരാകും മേയര്‍ സ്ഥാനാര്‍ത്തി എന്ന ചോദ്യമാണ് ഉയരുന്നത്. വി വി രാജേഷ്, മുൻ ഡിജിപി ആർ ശ്രീലേഖ എന്നിവരാണ് മേയർ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. ഭരണം നിസ്സാരമായി നിലനിർത്താമെന്ന് കരുതിയ എൽഡിഎഫിന് കിട്ടിയ അപ്രതീക്ഷിത തിരിച്ചടിയാണ് തിരുവനന്തപുരത്ത് ഉണ്ടായത്. സിറ്റിങ് വാർഡുകൾ പലതും എല്‍ഡിഎഫിന് നഷ്ടമായിട്ടുണ്ട്. കൂടാതെ, പത്ത് സീറ്റിലേക്ക് 2020ൽ ഒതുങ്ങിയ യുഡിഎഫിന്‍റേത് വമ്പൻ തിരിച്ചുവരവാണ് ഈ തിരഞ്ഞെടുപ്പില്‍ കാണാനായത്. കെഎസ് ശബരീനാഥനും വോട്ട് വിവാദമുണ്ടായ മുട്ടടയിലെ വൈഷ്ണ സുരേഷുമുൾപ്പെടെ ജയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









