''രാജിവെയ്ക്കാൻ തയാറല്ലാത്തത് കൊണ്ട് മുഖ്യമന്ത്രി എന്തെങ്കിലും 'ചെപ്പടിവിദ്യ' കാട്ടും''

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ഡിഎ നേതാവ് പിസി തോമസ്‌ രംഗത്ത്.

Last Updated : Jul 28, 2020, 12:41 PM IST
''രാജിവെയ്ക്കാൻ തയാറല്ലാത്തത് കൊണ്ട് മുഖ്യമന്ത്രി എന്തെങ്കിലും 'ചെപ്പടിവിദ്യ' കാട്ടും''

കൊച്ചി:സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ഡിഎ നേതാവ് പിസി തോമസ്‌ രംഗത്ത്.
സിസിടിവി ഇല്ലാതാക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് 'പിണറായി' ലേക്ക് മാറ്റുമോ എന്ന്  പി സി തോമസ് ചോദിച്ചു.
സെക്രട്ടേറിയേറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉൾപ്പെടെ നേരത്ത സിസിടിവി ഉണ്ടായിരുന്നു എന്നറിയുന്നു. 

എന്നാൽ ഇപ്പോഴത്തെ സർക്കാർ വന്നപ്പോൾ  അത് വേണ്ടെന്ന് വെച്ചു. ഇത് ശരിയാണോ എന്ന് മുഖ്യമന്ത്രി പറയണം. 
ശരിയാണ് എങ്കിൽ അതിൻറെ കാരണവും. ശരിയാണെങ്കിൽ  മുഖ്യമന്ത്രി  ഏറ്റവും വലിയ
തെറ്റുകാരൻ ആണെന്ന് കേരള ജനത പൂർണ്ണമായും വിധിയെഴുതും. ഓഫീസ് പിണറായി ലേക്ക് മാറ്റുകയാണെങ്കിൽ പോലും
അതിന് മാറ്റം ഉണ്ടാകില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ പരിശോദിക്കുന്നതിലൂടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നും 
അദ്ധേഹം പറഞ്ഞു.

കേരള കോൺഗ്രസ് ചെയർമാനും എൻ. ഡി. എ.  ദേശീയ സമിതി അംഗവുമായ മുൻ കേന്ദ്രമന്ത്രി പി സി തോമസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണൽ സെക്രട്ടറി ഉൾപ്പെടെ പലരെയും  എൻ.ഐ.എ.
ചോദ്യം ചെയ്യുമ്പോഴും സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻ ഐ എ ആവശ്യപ്പെട്ടപ്പോഴും  ചങ്കിടിപ്പ് കൂടുന്ന മുഖ്യമന്ത്രി , 
രാജിവെയ്ക്കാൻ തയാറല്ലാത്തതു കൊണ്ട്  എന്തെങ്കിലും 'ചെപ്പടിവിദ്യ'കാട്ടാനുള്ള ശ്രമം നടത്തും എന്നതിന് സംശയമില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് 'പിണറായി' ലേക്ക് മാറ്റുവാൻ ആണ് അദ്ദേഹത്തിൻറെ  'കുശാഗ്രബുദ്ധിയിൽ' തോന്നുന്നത് എന്നും കേൾക്കുന്നു.  തോമസ് പറഞ്ഞു.

Also Read:കൺസൾട്ടൻസികളുടെ അഴിമതി പണം പോകുന്നത് സിപിഎമ്മിലേക്ക്: കെ.സുരേന്ദ്രൻ
സിസിടിവി വേണ്ടെന്നു വയ്ക്കുകയും,ഉണ്ടെങ്കിൽ തന്നെ 'ഇടിവെട്ടു' മൂലം അതു പ്രവർത്തനരഹിതമാവുന്ന രീതിയുമൊക്കെ  മുഖ്യമന്ത്രിക്ക് നന്നായി അറിയാം. 
തോമസ് പറഞ്ഞു.ഒന്നരമാസം മുമ്പ് ആഴ്ചയിൽ 10000'കോവിഡ് 'ടെസ്റ്റുകൾ വെച്ചു ചെയ്യും, 
എന്നു  പ്രഖ്യാപിച്ച കേരള സർക്കാർ ഇപ്പോഴും വളരെ പുറകിലാണ്. രോഗം ഇല്ലാതാക്കാൻ നോക്കുന്നതിനേക്കാൾ'കണ്ടുപിടിക്കാതിരുന്നാൽ' മതി എന്ന 
തോന്നലാണ് ഇതിന് പിന്നിൽ എന്ന് ജനം സംശയിക്കുന്നു.കൂടുതൽ  ടെസ്റ്റുകൾ നടത്തുവാൻ സർക്കാർ തയ്യാറാകണമെന്ന് തോമസ് ആവശ്യപ്പെട്ടു.

Trending News