)
കൊച്ചി: നെടുമ്പാശ്ശേരി റെയിൽവെ സ്റ്റേഷൻ നിർമ്മാണം ഉടൻ തുടങ്ങുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വെെഷ്ണവ്. ഇതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കും. കേന്ദ്ര മന്ത്രി ജോർജ് കുര്യന് ഇത് സംബന്ധിച്ച് ഉറപ്പുനൽകിയതായാണ് റിപ്പോർട്ട്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ചിരകാല സ്വപ്നമാണ് നെടുമ്പാശ്ശേരി വിമാനത്താവള റെയിൽവെ സ്റ്റേഷൻ.
2024ൽ വിൻഡോ-ട്രെയിലിങ് ഇൻസ്പെക്ഷൻ നടത്തിയിരുന്നു. ഈ സമയത്ത് റെയിൽവെ മന്ത്രിതന്നെ ഉദ്യോഗസ്ഥർക്ക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തിരുന്നു. അന്ന് ജോർജ് കുര്യനും റെയിൽവെ മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
കൂടാതെ സാധാരണ യാത്രക്കാരുടെ ബുദ്ധിമുട്ടികൾ പരിഹരിക്കുന്നതിനായി മെമു ട്രെയിനുകൾക്ക് കൂടുതൽ കോച്ചുകൾ നൽകുമെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു. നവംബർ മുതൽ കോച്ചുകൾ വർധിപ്പിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. യാത്രക്കാരുടെ സൗകര്യാർത്ഥം വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്നും അദ്ദേഹം ജോർജ് കുര്യന് വാക്കുകൊടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.