സുരക്ഷ നല്‍കണമെന്ന് ഇന്‍റലിജന്‍സ്; കേരള സര്‍ക്കാരിന്‍റെ ഗണ്‍മാനെ വേണ്ടെന്ന് സുരേന്ദ്രന്‍

നിലവിലെ സാഹചര്യത്തില്‍ സുരേന്ദ്രന് (K Surendran)  എക്സ് സുരക്ഷ നല്‍കേണ്ടത് അനിവാര്യമാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

Written by - Sneha Aniyan | Last Updated : Sep 26, 2020, 12:17 PM IST
  • ആകെ മുഖ്യമന്ത്രി മാത്രമാണ് തന്നെ ഭീഷണിപ്പെടുതിത്തിയതെന്നും കെ സുരേന്ദ്രന്‍.
  • തനിക്കേതെങ്കിലും തരത്തിലുള്ള ഭീഷണികള്‍ ഇല്ലെന്നും കെ സുരേന്ദ്രന്‍.
സുരക്ഷ നല്‍കണമെന്ന് ഇന്‍റലിജന്‍സ്; കേരള സര്‍ക്കാരിന്‍റെ ഗണ്‍മാനെ വേണ്ടെന്ന് സുരേന്ദ്രന്‍

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന ഇന്‍റലിജന്‍സ്. എസ്പി സുകേശനാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയത്. നിലവിലെ സാഹചര്യത്തില്‍ സുരേന്ദ്രന് (K Surendran)  എക്സ് സുരക്ഷ നല്‍കേണ്ടത് അനിവാര്യമാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

'ചതയദിനത്തില്‍ കരിദിനം'; സിപിഎം പിന്മാറണം -കെ സുരേന്ദ്രന്‍

ഈ സുരക്ഷ നല്‍കിയ ശേഷം വിവരം ഇന്‍റലിജന്‍സ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പുകള്‍ കയ്യില്‍ കിട്ടിയിട്ടില്ല എന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ എവി ജോര്‍ജ്ജ് IPS പറയുന്നത്. 

''സ്വർണ്ണക്കള്ളക്കടത്ത് പുറത്തുവന്നതിന്‍റെ ചൊരുക്കാണ് സി.പി.എം വി.മുരളീധരനോട് തീർക്കുന്നത്''

അതേസമയം, തനിക്കേതെങ്കിലും തരത്തിലുള്ള ഭീഷണികള്‍ ഇല്ലെന്നും കേരള പോലീസിന്റെ സുരക്ഷ തല്‍കാലം ആവശ്യമില്ലെന്നുമാണ് സുരേന്ദ്രന്‍ പറയുന്നത്. കേരള പോലീസില്‍ നിന്നും ലഭിക്കുന്നതിലും കൂടുതല്‍ സുരക്ഷ തനിക്ക് ജനങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആകെ മുഖ്യമന്ത്രി (Pinarayi Vijayan) മാത്രമാണ് തന്നെ ഭീഷണിപ്പെടുതിത്തിയതെന്നുംDYSP വിളിച്ചപ്പോള്‍ സുരക്ഷ വേണ്ടെന്ന് പറഞ്ഞെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. 

പ്രക്ഷോഭം ശക്തമാക്കാന്‍ ബിജെപി;പിണറായി വിജയൻ രാജിവെക്കും വരെ സമരം തുടരുമെന്ന് കെ.സുരേന്ദ്രൻ

സ്വര്‍ണക്കടത്ത് കേസു(Gold Smuggling Case)മായി ബന്ധപ്പെട്ടുള്ള കേസിലടക്കം സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം ചെയ്ത നേതാവാണ്‌ കെ സുരേന്ദ്രന്‍. ആരോപണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലെത്തിയത് ബിജെപിയുടെ ഇടപെടലിനെ തുടര്‍ന്നാണ്‌ എന്നാണ് വിലയിരുത്തല്‍. ഇതിനു പിന്നാലെയാണ് സുരേന്ദ്രന് സുരക്ഷാ ഭീഷണിയുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

Trending News