)
ഡൽഹി: ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൻ്റെ വിദ്യാഭ്യാസമേഖലക്ക് ആപത്താണെന്നും, ഇതിൽ വിടിടുവിഴ്ചക്ക് തയാറല്ലെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. വിദ്യാഭ്യാസത്തെ വാണീജ്യവത്കരിക്കാനും വർഗീയവത്കരിക്കാനും പ്രോത്സാഹിപ്പിക്കുന്ന അപകടം നിറഞ്ഞ നയമാണ് എൻഇപി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിലപാട് ആവർത്തിച്ചിട്ടുണ്ടന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുമായ് നടത്തിയ ചർച്ചയിൽ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായില്ല എന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അടുത്ത ദിവസം നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്നും സിപിഐ മന്ത്രിമാർ വിട്ട് നിൽക്കും. നവംബർ നാലിന് സിപിഐ സംസ്ഥാന കൌൺസിൽ യോഗം ചേരുമെന്നും, പിഎംശ്രീ വിഷയം കൌൺസിലിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നുമാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.