)
പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല, മാളികപ്പുറം നടകൾ തുറന്നതിന് പിന്നാലെ മേൽശാന്തിമാർക്ക് വേണ്ടിയുള്ള നറുക്കെടുപ്പും നടന്നു. തൃശ്ശൂർ ചാലക്കുടി സ്വദേശി ഏറന്നൂർ മനയിലെ ഇ.ഡി. പ്രസാദിനെയാണ് ശബരിമല മേൽശാന്തിയായി തിരഞ്ഞെടുത്തത്. കൊല്ലം കൂട്ടിക്കട സ്വദേശി മനു നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുത്തു.
ഇത് മൂന്നാമത്തെ തവണയാണ് മനു നമ്പൂതിരി അപേക്ഷിക്കുന്നത്. ശബരിമല മേൽശാന്തി പദവിക്കായി അവസാനഘട്ട പട്ടികയിലുണ്ടായിരുന്നത് 14 പേരാണ്. നിലവിലെ ആറേശ്വരം ശ്രീധർമ്മശാസ്ത്ര ക്ഷേത്രത്തിലെ മേൽശാന്തിയാണ് പ്രസാദ്. മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. മേൽശാന്തി പദവിക്കായി മൂന്നാം തവണയാണ് പ്രസാദ് അപേക്ഷിക്കുന്നതും. ഭഗവാൻ തന്റെ അപേക്ഷ സ്വീകരിച്ചുവെന്നാണ് തിരഞ്ഞെടുത്ത ശേഷം പ്രസാദ് പ്രതികരിച്ചത്.
ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത് പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുട്ടികളായ കശ്യപ് വര്‍മ്മ, മൈഥിലി കെ വര്‍മ്മ എന്നിവരാണ്. സുപ്രീംകോടതിയുടെ 2011 ലെ ഉത്തരവ് പ്രകാരം വിരമിച്ച ജസ്റ്റിസ് കെ ടി തോമസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുപ്പിനായി അയക്കുന്നത്. ഇതിനിടയിൽ തുലാമാസ പൂജകള്‍ക്കായി ഇന്നലെ ശബരിമല നട തുറന്നു. വൈകിട്ട് നാലിന് മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ദ്വാരപാലക ശില്പങ്ങളും ഇന്നലെ സ്ഥാപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.