)
എറണാകുളം: മാലിന്യക്കൂമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പെരുമ്പാവൂർ കാഞ്ഞിരക്കാട്ടെ അതിഥിതൊഴിലാളികളുടെ താമസസ്ഥലത്തെ മാലിന്യക്കൂമ്പാരത്തിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.
കൊൽക്കത്ത സ്വദേശികളായ ഷീല-ജിർ ദമ്പതികളുടെ കുട്ടിയുടേതാണ് മൃതദേഹമെന്നാണ് വിവരം. വീട് പൂട്ടിയ നിലയിലാണ്. ദമ്പതികൾ ഇവിടെ നിന്ന് കടന്നുകളഞ്ഞുവെന്നാണ് സംശയം. നാട്ടുകാർ മാലിന്യക്കൂമ്പാരത്തിൽ പരിശോധിച്ചപ്പോഴാണ് പൊക്കിൾക്കൊടി പോലും മാറ്റാത്ത പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഷീലയുടെ വയറുവീർത്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഗ്യാസ് മൂലമാണെന്നാണ് ദമ്പതികൾ നാട്ടുകാരോട് പറഞ്ഞിരുന്നത്.
എന്നാൽ, ഇപ്പോൾ ഇവരെ കാണാതായതും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതും സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇവർ വീട് പൂട്ടി പോയെങ്കിലും ഇവരുടെ മക്കൾ ഇവിടെയാണുള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.