തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരൻ മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ വയറ്റിൽ ക്ഷതമുണ്ടായിരുന്നുവെന്നും അതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ ക്ഷതം എങ്ങനെ സംഭവിച്ചുവെന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹത നിലനിൽക്കുകയാണ്. ഇതേക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
കൂടാതെ കുഞ്ഞിന്റെ കയ്യിൽ മൂന്നാഴ്ചയോളം പഴക്കമുള്ള പൊട്ടലും കണ്ടെത്തിയിട്ടുണ്ട്. ബിസ്ക്കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഭക്ഷണസാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത നെയ്യാറ്റിൻകര പോലീസ് മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യും.
കവളാകുളത്ത് വാടകയ്ക്ക് താമസിക്കുന്ന ഷിജിൽ-കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഹാനാണ് മരിച്ചത്. ജനുവരി 16ന് രാത്രി 9.30-ഓടെയായിരുന്നു സംഭവം. പിതാവ് നൽകിയ ബിസ്‌ക്കറ്റ് കഴിച്ച് അരമണിക്കൂറിനുള്ളിൽ കുഞ്ഞ് ബോധരഹിതനായി വീഴുകയായിരുന്നു. വായിൽ നിന്ന് നുരയും പതയും വരികയും ചുണ്ടുകൾ നീലിക്കുകയും ചെയ്ത കുട്ടിയെ ഉടൻ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നുമാസമായി പിരിഞ്ഞുതാമസിച്ചിരുന്ന ഷിജിലും കൃഷ്ണപ്രിയയും ബന്ധുക്കളുടെ ഇടപെടലിനെത്തുടർന്ന് അടുത്തിടെയാണ് വീണ്ടും ഒരുമിച്ച് താമസം തുടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









