നെയ്യാറ്റിൻകരയിൽ വീട്ടമ്മയെ കൊന്നു കുഴിച്ചുമൂടിയ സംഭവം; പ്രതികൾ റിമാൻഡിൽ

തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് സന്തോഷിനെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Written by - Zee Malayalam News Desk | Last Updated : Jun 16, 2025, 07:01 PM IST
  • നെയ്യാറ്റിൻകര കോടതിയാണ് പ്രതികളെ റിമാൻ‍ഡ് ചെയ്തത്.
  • 14 ദിവസത്തേക്കാണ് ഇവരെ റിമാൻഡ് ചെയ്തത്.‌
  • പ്രിയംവദയുടെ അയൽവാസി വിനോദ്, വിനോദിന്റെ സഹോദരൻ സന്തോഷ് എന്നിവരാണ് റിമാൻഡിലായിരിക്കുന്നത്.
നെയ്യാറ്റിൻകരയിൽ വീട്ടമ്മയെ കൊന്നു കുഴിച്ചുമൂടിയ സംഭവം; പ്രതികൾ റിമാൻഡിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര പനച്ചമൂട്ടിൽ വീട്ടമ്മയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികളെ റിമാൻഡ് ചെയ്തു. നെയ്യാറ്റിൻകര കോടതിയാണ് പ്രതികളെ റിമാൻ‍ഡ് ചെയ്തത്. 14 ദിവസത്തേക്കാണ് ഇവരെ റിമാൻഡ് ചെയ്തത്.‌ പ്രിയംവദയുടെ അയൽവാസി വിനോദ്, വിനോദിന്റെ സഹോദരൻ സന്തോഷ് എന്നിവരാണ് റിമാൻഡിലായിരിക്കുന്നത്. 

Add Zee News as a Preferred Source

അതേസമയം പോസ്റ്റ്മോർട്ടത്തിന് ശേഷം പ്രിയംവദയുടെ മൃതദേഹം കുന്നത്തുകാലിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് വിനോദ് മൊഴി നൽകിയിരുന്നുവെങ്കിലും പോലീസ് ഇത് മുഖവരയ്ക്ക് എടുത്തിരുന്നില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉൾപ്പെടെ ലഭിച്ചശേഷം മാത്രമായിരിക്കും കേസിൽ കൂടുതൽ അന്വേഷണം നടക്കുക. തുടരന്വേഷണത്തിന് പ്രതികൾക്കായി കസ്റ്റഡി അപേക്ഷ സമർപ്പിക്കും.

Also Read: Kerala Welfare Pension: നിലമ്പൂർ വോട്ടെടുപ്പ് കഴിഞ്ഞാൽ ക്ഷേമ പെൻഷൻ വിതരണം; പ്രഖ്യാപനവുമായി ധനമന്ത്രി

ഇന്നലെ രാവിലെയാണ് നാടിന് നടുക്കിയ കൊലപാതക വിവരം പുറംലോകം അറിയുന്നത്. കഴിഞ്ഞ 12ാം തീയതി മുതൽ 48 കാരിയായ പ്രിയംവദയെ കാണാനില്ലായിരുന്നു. തുടർന്ന് ഇവർക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് കൊലപാതകം വിവരം പുറത്തുവരുന്നത്. വിനോദിന്റെ ഭാര്യ മാതാവ് സരസ്വതി നൽകിയ വിവരമായിരുന്നു കേസിൽ നിർണായകമായത്. വിനോദിന്റെ വീട്ടിൽ കണ്ട ചോരക്കറകൾ ആയിരുന്നു സരസ്വതിക്ക് സംശയം ഉയർത്തിയത്. തുടർന്ന് പള്ളി വികാരിയോട് വിവരം പറയുകയായിരുന്നു.

വിവരം അറിഞ്ഞ സ്ഥലത്ത് എത്തിയ വെള്ളറട പോലീസ് വീട്ടിലുണ്ടായിരുന്ന വിനോദിനെയും സഹോദരൻ സന്തോഷിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നത്. പൊലീസ് എത്തുമ്പോൾ വിനോദും, സന്തോഷും വീടു കഴുകി വൃത്തിയാക്കുകയായിരുന്നു. നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News