നെ​യ്യാ​റ്റി​ന്‍​ക​ര​ ആത്മഹത്യ: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍...

നെയ്യാറ്റിന്‍കരയില്‍ അ​മ്മ​യും മ​ക​ളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

Last Updated : May 15, 2019, 01:02 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര​ ആത്മഹത്യ: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍...

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അ​മ്മ​യും മ​ക​ളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

സംഭവത്തില്‍ കാനറാ ബാങ്ക് റീജിയണല്‍ മാനേജരും തിരുവനന്തപുരം ജില്ലാ കളക്ടറും മൂന്നാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

കേസ് ജൂണ്‍ 13ന് തിരുവനന്തപുരത്ത് പരിഗണിക്കും. കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്കാണ് കേസ് രജിസ്റ്റര്‍ ചെയ്ത് നോട്ടിസയക്കാന്‍ ഉത്തരവായത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ പി. കെ. രാജു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

നെയ്യാറ്റിന്‍കരയിലെ മാരായമുട്ടത്ത് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. വീടും വസ്തുവകകളും ജപ്തിയിലൂടെ നഷ്ടപ്പെടും എന്ന ആശങ്കയാണ് അമ്മയെയും മകളെയും ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നായിരുന്നു തുടക്കത്തില്‍ പുറത്തു വന്ന വാര്‍ത്തകള്‍. എന്നാല്‍ പിന്നീട് തങ്ങളുടെ മരണത്തിന് ഉ​ത്ത​ര​വാ​ദി ഭ​ര്‍​ത്താ​വും ബ​ന്ധു​ക്ക​ളു​മാ​ണെ​ന്ന് വെളിപ്പെടുത്തുന്ന ലേ​ഖ​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി. ബാങ്കില്‍നിന്നും ജ​പ്തി ന​ട​പ​ടി​ക​ളുണ്ടായിട്ടും ഭ​ര്‍​ത്താ​വ് ച​ന്ദ്ര​ന്‍ ഒ​ന്നും ചെ​യ്തി​ല്ലെ​ന്നും സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ല്‍ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രുന്നുവെന്നും കുറിപ്പില്‍ പ​റ​യു​ന്നു. 

ഇതോടെ സം​ഭ​വ​ത്തി​ല്‍ ച​ന്ദ്ര​ന്‍ ഉ​ള്‍​പ്പെ​ടെ നാ​ലുപേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സംഭവത്തില്‍ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനും സഹോദരി ഭര്‍ത്താവ് കാശിനാഥനും അമ്മ കൃഷ്ണമ്മയും ഇവരുടെ സഹോദരി ശാന്തയും ഉള്‍പ്പടെയുള്ള ബന്ധുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വരികയാണ്. 

 

 

Trending News