Kerala Gold scam: എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കേസിൽ തന്നെ ഇതുവരെ 11 തവണയായി നൂറ് മണിക്കൂറിലേറെ ചോദ്യം ചെയ്തിട്ടുണ്ടെന്നും താൻ ഇതുവരെ അന്വേഷണത്തിന് പൂർണ്ണമായും സഹകരിച്ചിട്ടുണ്ട് എന്നും ശിവശങ്കർ ഹർജിയിൽ സൂചിപ്പിക്കുന്നുണ്ട്.

Written by - Ajitha Kumari | Last Updated : Oct 22, 2020, 10:29 AM IST
  • ഇതിനിടയിൽ കേസിൽ കസ്റ്റംസും ഇഡിയും രജിസ്റ്റർ ചെയ്ത കേസുകളിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വിധി പറയും.
  • ശിവശങ്കറിന്റെ ആശുപത്രിവാസം മുൻകൂർ തയ്യാറാക്കിയ തിരക്കഥയാണെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
  • ഇതിനുള്ള രേഖകളും കൂടി കസ്റ്റംസ് കോടതിയിൽ ഹാജരാക്കിയാൽ ശിവശങ്കറിന്റെ കാര്യത്തിൽ ഒരു തീരുമാനമാകും എന്ന കാര്യത്തിൽ സംശയമില്ല.
Kerala Gold scam: എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി:  എം. ശിവശങ്കറിന്റെ (M.Shivashankar) മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.  കൊച്ചിയിലെ പ്രത്യേക NIA കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.  ജാമ്യാപേക്ഷ കോടതി പരിഗണിക്കുമ്പോൾ നിലപാട് കടുപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നാണ് റിപ്പോർട്ട്.   അതുകൊണ്ടുതന്നെ ഇന്ന് ശിവശങ്കറിന് നിർണായക ദിനമാണ്.  

കേസിൽ തന്നെ ഇതുവരെ 11 തവണയായി നൂറ് മണിക്കൂറിലേറെ ചോദ്യം ചെയ്തിട്ടുണ്ടെന്നും താൻ ഇതുവരെ അന്വേഷണത്തിന് പൂർണ്ണമായും സഹകരിച്ചിട്ടുണ്ട് എന്നും എന്നാൽ തന്നെ പ്രതിയാക്കാനുള്ള ഒരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലയെന്നും അന്വേഷണത്തോട് ഇനിയും സഹകരിക്കുമെന്നും.  ഇതൊക്കെ പരിഗണിച്ചു കൊണ്ട് തനിക്ക് മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ശിവശങ്കർ  (M.Shivashankar) ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.   

Also read: Kerala Gold scam: സ്വർണക്കടത്ത് നടത്തിയ വഴികൾ വെളിപ്പെടുത്തി സന്ദീപ് നായർ 

ഇതിനിടയിൽ കേസിൽ കസ്റ്റംസും ഇഡിയും രജിസ്റ്റർ ചെയ്ത കേസുകളിലെ മുൻകൂർ ജാമ്യാപേക്ഷയിൽ (Anticipatory Bail) ഹൈക്കോടതി നാളെ വിധി പറയും.  ശിവശങ്കറിന്റെ ആശുപത്രിവാസം മുൻകൂർ തയ്യാറാക്കിയ തിരക്കഥയാണെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്.  ഇതിനുള്ള രേഖകളും കൂടി കസ്റ്റംസ് കോടതിയിൽ ഹാജരാക്കിയാൽ ശിവശങ്കറിന്റെ  (M.Shivashankar) കാര്യത്തിൽ ഒരു തീരുമാനമാകും എന്ന കാര്യത്തിൽ സംശയമില്ല.  

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്ത ശിവശങ്കർ  (M.Shivashankar) ഇപ്പോൾ സ്വകാര്യ ആയൂർവേദ ആശുപത്രിയിൽ ചികിത്സയിലാണ്.  മുഖ്യമന്ത്രിയുടെ വസതിയിൽ നടത്തിയെന്ന് പറയുന്ന കൂടിക്കാഴ്ചയെ പറ്റിയും ഡോളർ കടത്തിയതിനെക്കുറിച്ചും ശിവശങ്കറിൽ നിന്നും വിവരം ശേഖരിക്കാനുണ്ട് ഇത് മൂന്നിൽക്കണ്ടാണ് ശിവശങ്കറിന്റെ ആശുപത്രിവാസം എന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. 

Also read: കുമ്മനം രാജശേഖരൻ കേന്ദ്ര പ്രതിനിധിയായി ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയിൽ  

കോടതി വിധി അന്വേഷണ സംഘത്തിന് അനുകൂലമായാൽ അറസ്റ്റ് അടക്കമുള്ള നടപടിയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്.  സ്വപ്നയുടെ ക്രിമിനൽ പശ്ചാത്തലം ശിവശങ്കറിന്  (M.Shivashankar) അറിയമായിരുന്നുവെന്ന് ഇന്നലെ സന്ദീപ് നായർ (Sandeep Nair) അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.  ഇത് ശിവശങ്കറിന് വലിയൊരു തിരിച്ചടിയാണ്.  

More Stories

Trending News