PFI Hit List: പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിൽ 950 പേരെന്ന് എൻഐഎ; ജില്ലാ ജഡ്ജിയും നേതാക്കളും ഉൾപ്പെടെ പട്ടികയിൽ

PFI Hit List Kerala: വിവിധ കേസുകളിൽ എൻഐഎയുടെ പിടിയിലായ പിഎഫ്ഐ പ്രവർത്തകരിൽ നിന്നാണ് ഹിറ്റ്ലിസ്റ്റ് വിവരങ്ങൾ ലഭിച്ചതെന്ന് എൻഐഎ കോടതിയെ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Jun 25, 2025, 02:43 PM IST
  • പട്ടികയിൽ ജില്ലാ ജഡ്ജിയും നേതാക്കളും ഉൾപ്പെട്ടിരിക്കുന്നു
  • പിഎഫ്ഐ സംഘടനയ്ക്ക് ഭീഷണിയാകുന്ന ആളുകളുടെ പട്ടികയാണ് തയ്യറാക്കിയിരിക്കുന്നതെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്
PFI Hit List: പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിൽ 950 പേരെന്ന് എൻഐഎ; ജില്ലാ ജഡ്ജിയും നേതാക്കളും ഉൾപ്പെടെ പട്ടികയിൽ

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ 950 പേരുടെ ഹിറ്റ്ലിറ്റ് തയ്യാറാക്കിയിരുന്നതായി എൻഐഎ. കേരളത്തിൽ നിന്ന് 950 ആളുകളുടെ പട്ടിക നിരോധിത സംഘടനയായ പിഎഫ്ഐ തയ്യാറാക്കിയിരുന്നുവെന്നാണ് ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ അറിയിച്ചത്. വിവിധ കേസുകളിൽ എൻഐഎയുടെ പിടിയിലായ പിഎഫ്ഐ പ്രവർത്തകരിൽ നിന്നാണ് ഹിറ്റ്ലിസ്റ്റ് വിവരങ്ങൾ ലഭിച്ചതെന്ന് എൻഐഎ അറിയിച്ചു.

Add Zee News as a Preferred Source

പട്ടികയിൽ ജില്ലാ ജഡ്ജിയും നേതാക്കളും ഉൾപ്പെട്ടിരിക്കുന്നു. എൻഐഎ കോടതി എൻഐഎ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരി​ഗണിക്കവേയാണ് ഹിറ്റ്ലിസ്റ്റിന്റെ കാര്യം കോടതിയെ ധരിപ്പിച്ചത്. പിഎഫ്ഐ സംഘടനയ്ക്ക് ഭീഷണിയാകുന്ന ആളുകളുടെ പട്ടികയാണ് തയ്യറാക്കിയിരിക്കുന്നതെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്.

ALSO READ: മണ്ണന്തലയിൽ യുവതിയെ അടിച്ച് കൊന്നു; സഹോദരൻ ഉൾപ്പെടെ 2 പേർ കസ്റ്റഡിയിൽ

ഹിറ്റ്ലിസ്റ്റിൽ ഉള്ളവരെ ഇല്ലാതാക്കാനുള്ള പദ്ധതി തയ്യാറാക്കിയിരുന്നുവെന്നും എൻഐഎ കോടതിയെ അറിയിച്ചു. ജാമ്യഹർജി സമർപ്പിച്ച നാല് പിഎഫ്ഐ പ്രവർത്തകരും തങ്ങൾ നിരപരാധികളാണെന്ന് കോടതിയിൽ വാദിച്ചുവെങ്കിലും ഈ ഘട്ടത്തിൽ ജാമ്യം നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജി കോടതി തള്ളി.

എൻഐഎ അറസ്റ്റ് ചെയ്ത സിറാജുദ്ദീനിൽ നിന്ന് 240 പേരുടെ പട്ടിക കണ്ടെത്തിയെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. പിഎഫ്ഐ പ്രവർത്തകൻ അബ്ദുൾ വാഹിദിൽ നിന്ന് അഞ്ച് പേരുടെ ലിസ്റ്റും മറ്റൊരാളിൽ നിന്ന് 232 പേരും അയൂബിന്റെ പക്കൽ നിന്ന് 500 പേരുടെ വിവരങ്ങളുള്ള പട്ടികയും ലഭിച്ചതായി എൻഐഎ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News