കോഴിക്കോട്: UAE കോണ്‍സുലേറ്റ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികളെ NIA സംഘം ഇന്നലെ കസ്റ്റഡിയിലെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടാം പ്രതി സ്വപ്ന സുരേഷ് (Swapna Suresh) മൂന്നാം പ്രതി സന്ദീപ്‌ നായര്‍ എന്നിവരെയാണ് സംഘം കസ്റ്റഡിയിലെടുത്തത്. ബാംഗ്ലൂരിലെ കോറമംഗലയിലുള്ള ഒക്റ്റെവ് സ്റ്റുഡിയോ എന്നാ ഹോട്ടലില്‍ നിന്നുമാണ് NIA സംഘം സ്വപ്നയെ കസ്റ്റഡിയിലെടുത്തത്. 


ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സ്വപ്നയെ ഒക്റ്റെവ് സ്റ്റുഡിയോയില്‍ നിന്നും NIA സംഘം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കുമ്പോള്‍ ഇവര്‍ക്കൊപ്പം ഭര്‍ത്താവും മക്കളുമാണ് ഉണ്ടായിരുന്നത്. 


സ്വർണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷും, സന്ദീപും എൻഐഎ കസ്റ്റഡിയിൽ..!


കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോയുടെ സഹായത്തോടെയായിരുന്നു നീക്കം. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചുള്ള നീക്കമാണ് സ്വപ്നയെയും സന്ദീപിനെയും പിടികൂടാന്‍ കാരണം. NIA പിടികൂടുമ്പോള്‍ ആളെ തിരിച്ചറിയാതിരിക്കാന്‍ ഇവര്‍ മുഖത്ത് ചില മാറ്റങ്ങള്‍ വരുത്തിയിരുന്നതായാണ് വിവരം.


സ്വപ്നയുടെ മകളുടെ ഫോണ്‍ ഉച്ചയോടെ ഓണ്‍ ചെയ്തതില്‍ നിന്നുമാണ് ഇവര്‍ എവിടെയുണ്ടെന്നത് സംബന്ധിച്ച വിവരം പോലീസിനു ലഭിച്ചത്. അതേസമയം, കൊറോണ വൈറസ് (Corona Virus) ബാധയുടെ പശ്ചാത്തലത്തില്‍ സ്വപ്ന സുരേഷിനെയും സന്ദീപ്‌ നായരെയും ഇന്ന് കേരളത്തിലെത്തിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 


സന്ദീപിന്റെ ഫോൺ കോൾ എൻഐഎയെ കൊണ്ടുനിർത്തിയത് സ്വപ്നയിൽ.. !


ഏകദേശം 15 കോടി രൂപയാണ് മൂല്യ൦ വരുന്ന 30 കിലോ സ്വര്‍ണമാണ് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവള(Trivandrum International Airport)ത്തില്‍ നിന്നും  കസ്റ്റംസ് പിടികൂടിയത്. UAE കോണ്‍സുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയത്. ദുബായി(Dubai)ല്‍ നിന്നും കുടുംബം അയച്ച ഭക്ഷ്യവസ്തുക്കള്‍ എന്ന പേരിലായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമം.


കാര്‍ഗോ ഫ്ലൈറ്റിലാണ് ദുബായില്‍ നിന്നും പാഴ്സലെത്തിയത്. പല രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ബാഗേജിലുണ്ടായിരുന്ന എയർ കംപ്രസർ, ഡോർലോക്കുകൾ, ഇരുമ്പ് ടാപ്പുകൾ എന്നിവയ്ക്കുള്ളിൽ സ്വർണ്ണം കുത്തി നിറച്ചിരുന്നു. ഇതല്ലാതെ ന്യൂഡിൽസും ബിസ്കറ്റുമാണ് ഉണ്ടായിരുന്നത്.