മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നാളെ നടക്കും. ഇതുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ടറൽ ഓഫീസറുടെ കാര്യാലയത്തിൽ കൺട്രോൾ റൂം സംവിധാനം സജ്ജമാക്കിയതായി ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചിട്ടുണ്ട്.
Also Read: തെരഞ്ഞെടുപ്പ് ചൂടിൽ നിലമ്പൂർ; കലാശക്കൊട്ടിൽ പ്രചരണം കൊഴുപ്പിച്ച് മുന്നണികൾ, ഇനി നിശബ്ദ പ്രചരണം
പോളിംഗ് സ്റ്റേഷനുകൾ, ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിലെ തത്സമയ ദൃശ്യങ്ങൾ ചീഫ് ഇലക്ടറൽ ഓഫീസിലെ കൺട്രോൾ റൂമിൽ തയ്യാറാക്കിയിട്ടുള്ള മോണിറ്ററിലൂടെ നിരീക്ഷിക്കും. ഇത് കൂടാതെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ, റിട്ടേണിംഗ് ഓഫീസർ എന്നിവരുമായി ബന്ധപ്പെടുന്നതിന് പ്രത്യേക ടെലിഫോൺ സംവിധാനവും ഉണ്ട്.
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് തൽസമയ വിവരങ്ങൾ അറിയിക്കുന്നതിന് പ്രത്യേക ടീമിനെയും വ്യാജവാർത്തകളും തെറ്റായ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനെതിരെ നടപടി എടുക്കുന്നതിന് പ്രത്യേക സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്. നാളെ രാവിലെ 7 മുതൽ 6 വരെയാണ് പോളിംഗ് നടക്കുക.
Also Read: ദ്വിദ്വാദശ രാജയോഗത്താൽ ഈ 3 രാശിക്കാരുടെ ഭാഗ്യം മാറിമറിയും; ബാങ്ക് ബാലൻസും പദവിയും വർദ്ധിക്കും!
അതുകൊണ്ടുതന്നെ പോളിംഗ് ദിനമായ നാളെ രാവിലെ 7 മുതൽ വൈകുന്നേരം 6.30 വരെ എക്‌സിറ്റ് പോൾ ഫലങ്ങൾ ഇലക്‌ട്രോണിക് മാധ്യമത്തിലോ മറ്റേതെങ്കിലും രീതിയിലോ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും പോളിംഗിന്റെ അവസാന സമയത്തിന് മുമ്പുള്ള 48 മണിക്കൂർ കാലയളവിൽ ഏതെങ്കിലും ഇലക്‌ട്രോണിക് മാധ്യമത്തിൽ അഭിപ്രായ സർവേ, മറ്റ് സർവേ ഫലങ്ങൾ ഉൾപ്പടെയുള്ള തിരഞ്ഞെടുപ്പ് വിഷയങ്ങൾ പ്രദർശിപ്പിക്കുന്നതും തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചിട്ടുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.