മലപ്പുറം: മഴയത്തും ആവേശം ഒട്ടും ചോരാതെ ചൂടേറിയ പ്രചരണമാണ് നിലമ്പൂർ മണ്ഡലത്തിൽ നടക്കുന്നത്. മൂന്ന് മുന്നണികളും സ്വതന്ത്ര സ്ഥാനാർഥിയും വൻ പ്രചരണമാണ് നിലമ്പൂരിൽ നടത്തുന്നത്. ജൂൺ 19ന് ആണ് നിലമ്പൂരിൽ തിരഞ്ഞെടുപ്പ്. ചൊവ്വാഴ്ച കലാശക്കൊട്ടോടെ പരസ്യ പ്രചരണം അവസാനിക്കും. മൂന്ന് ദിവസം മാത്രമാണ് പരസ്യപ്രചരണത്തിന് ശേഷിക്കുന്നത്.
എൽഡിഎഫ് പ്രചരണത്തിന്റെ ചുക്കാൻ പിടിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പോത്തുകല്ല്, അമരമ്പലം, കരുളായി തുടങ്ങിയ സ്ഥലങ്ങളിലെ പൊതു യോഗങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യും. മന്ത്രിമാരായ പി പ്രസാദ്, എംബി രാജേഷ്, വിഎൻ വാസവൻ, വി അബ്ദുറഹിമാൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെബി ഗണേഷ്കുമാർ, എകെ ശശീന്ദ്രൻ, ജെ ചിഞ്ചുറാണി, ഡോ ആർ ബിന്ദു, സജി ചെറിയാൻ എന്നിവരും മണ്ഡലത്തിലെ വിവിധ മേഖലകളിൽ പ്രചരണപരിപാടികളിൽ സജീവമാണ്. എടക്കര പഞ്ചായത്തിലും വഴിക്കടവ് പഞ്ചായത്തിലുമാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന്റെ പര്യടനം.
ALSO READ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് 2025: ഷാഫി പറമ്പിലും രാഹുലും സഞ്ചരിച്ച വാഹനത്തിൽ പരിശോധന
യുഡിഎഫ് ക്യാമ്പിന്റെ പ്രചരണപരിപാടികൾക്ക് ആവേശം പകരാൻ പ്രിയങ്ക ഗാന്ധിയെത്തും. ആര്യാടൻ ഷൗക്കത്തിനായി നിലമ്പൂർ ചന്തക്കുന്നിലും മൂത്തേടം കാരപ്പുറത്തും പ്രിയങ്ക ഗാന്ധി പ്രചരണത്തിന് ഇറങ്ങും. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണം പാടിക്കുന്നത്താണ്. നിലമ്പൂരിലെ യുഡിഎഫിന്റെ പ്രചരണ പരിപാടികൾ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങിയവർ ഏകോപിപ്പിക്കും.
എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ബിജെപിയുടെ മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പികെ കൃഷ്ണദാസ് എന്നിവരെത്തും. കരുളായി പഞ്ചായത്തിലാണ് മോഹൻ ജോർജിന്റെ തിരഞ്ഞെടുപ്പ് പര്യടനം.
ALSO READ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിനായി പ്രിയങ്ക
സ്വതന്ത്ര സ്ഥാനാർഥി പിവി അൻവറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് നേതാവുമായ യൂസഫ് പത്താൻ എംപിയാണ് നിലമ്പൂരിലെത്തിയത്. അൻവറിന് വോട്ട് അഭ്യർഥിച്ച് നിലമ്പൂർ മുതൽ വഴിക്കടവ് വരെ യൂസഫ് പത്താൻ റോഡ് ഷോ നടത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.