)
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറിന്റെ ചിഹ്നം കത്രിക. സ്വതന്ത്രനായാണ് അൻവർ ഇത്തവണ മത്സരിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ പേരിൽ അൻവർ നൽകിയ പത്രിക നേരത്തെ തള്ളിയിരുന്നു. സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് പത്രിക തള്ളിയത്. ജൂൺ 19നാണ് തിരഞ്ഞെടുപ്പ് നടക്കുക. ഓട്ടോറിക്ഷ ചിഹ്നത്തിലാണ് കഴിഞ്ഞ രണ്ട് തവണയും അൻവർ മത്സരിച്ചത്. എന്നാൽ ഈ ചിഹ്നം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ ചിഹ്നമായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതിനാലാണ് അൻവറിന് കത്രിക ചിഹ്നം അനുവദിച്ചത്.
അതേസമയം ഇന്ന് പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചു. നാല് സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചു. പ്രമുഖ സ്ഥാനാർത്ഥികളടക്കം 10 പേരാണ് ഇനി മത്സരരംഗത്തുള്ളത്. പിവി അൻവറിൻ്റെ അപരനായി കരുതിയിരുന്ന അൻവർ സാദത്തും പത്രിക പിൻവലിച്ചു. എസ്ഡിപിഐയുടെ അപര സ്ഥാനാർത്ഥിയും പിന്മാറി. ഇതോടെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ചിത്രം തെളിയുകയാണ്.
അൻവറിന്റെ അപരൻ അൻവർ സാദത്തിൻ്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ കോൺഗ്രസാണെന്ന് പിവി അൻവർ ആരോപിച്ചിരുന്നു. ഇയാളും പത്രിക പിൻവലിച്ചു. പിവി അൻവറിൻ്റെ പത്രിക തള്ളപ്പെടുകയാണെങ്കിൽ പകരം മത്സരിക്കാൻ ഡമ്മി സ്ഥാനാർത്ഥിയായി പത്രിക നൽകിയ അബ്ദുറഹ്മാനും പത്രിക പിൻവലിച്ചു. എസ്ഡിപിഐ സ്ഥാനാർത്ഥിയുടെ ഡമ്മിയായി പത്രിക നൽകിയ മുജീബും മറ്റൊരു സ്വതന്ത്ര സ്ഥാനാർത്ഥിയും പത്രിക പിൻവലിച്ചിട്ടുണ്ട്.
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്, ബിജെപി സ്ഥാനാർത്ഥി അഡ്വ മോഹൻ ജോർജ്, പിവി അൻവർ എന്നിവർ തമ്മിലായിരിക്കും ഇനി നിലമ്പൂരിൽ പോരാട്ടം നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.