Nilambur By Election 2025: ഇടതോ, വലതോ? നിലമ്പൂരിൽ ആര്? മണ്ഡലത്തിന്‍റെ ചരിത്രം പറയുന്നത് ഇങ്ങനെ...

1987 മുതൽ 2011 വരെയുള്ള 30 വർഷക്കാലം കോൺ​ഗ്രസിന്റെ കോട്ടയായിരുന്നു നിലമ്പൂർ.  

Written by - Zee Malayalam News Desk | Last Updated : Jun 16, 2025, 08:20 PM IST
  • 1970ൽ മണ്ഡലത്തിൽ കോൺ​ഗ്രസ് ആദ്യ ജയം സ്വന്തമാക്കി.
  • എം പി ഗംഗാധരനാണ് അന്ന് ജയിച്ചത്.
  • പിന്നീട് 1977ലാണ് ആദ്യമായി ആര്യാടന്‍ മുഹമ്മദ് മണ്ഡലത്തില്‍ വിജയിക്കുന്നത്.
Nilambur By Election 2025: ഇടതോ, വലതോ? നിലമ്പൂരിൽ ആര്? മണ്ഡലത്തിന്‍റെ ചരിത്രം പറയുന്നത് ഇങ്ങനെ...

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ഇനി  വെറും മൂന്ന് നാൾ മാത്രമാണുള്ളത്. ജൂൺ 19ന് വോട്ടെടുപ്പ് നടക്കുന്നത്. യുഡിഎഫിനും എൽഡിഎഫിനും ഇത് അഭിമാന പോരാട്ടമാണ്. 19ന് വോട്ടെടുപ്പ് നടക്കാനിരിക്കെ നാളെ മണ്ഡലത്തിൽ‌ കൊട്ടിക്കലാശമാണ്. മറ്റന്നാൾ നിശബ്ദ പ്രചാരണവും. പിവി അൻവർ രാജിവച്ചതോടെയാണ് നിലമ്പൂരിൽ വീണ്ടും ഉപതിരഞ്ഞെടുപ്പിനുള്ള കളം ഒരുങ്ങിയത്. സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കൊണ്ടാണ് അൻവർ രാജിവച്ചത്. സ്വതന്ത്രനായി മത്സരിക്കുന്ന അൻവറിനും ഇത് അഭിമാന പോരാട്ടം തന്നെയാണ്. ഓരോ മുന്നണിയും കടുത്ത വിജയപ്രതീക്ഷയിലാണ്. 

Add Zee News as a Preferred Source

മണ്ഡലം ആർക്കൊപ്പം?

2021ൽ ആണ് നിലമ്പൂർ മണ്ഡലത്തിൽ അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. അന്ന് 2700 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇടതു സ്വതന്ത്രൻ പിവി അൻവര്‍ ആണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവി പ്രകാശിനെ പരാജയപ്പെടുത്തികൊണ്ടായിരുന്നു അൻവറിന്റെ ജയം. 81227 വോട്ടുകളാണ് അൻവർ അന്ന് സ്വന്തമാക്കിയത്. വിവി പ്രകാശ് 78527 വോട്ടുകളും നേടി. 2016ലെ വിജയം 2021ലും ആവർത്തിക്കുകയായിരുന്നു അൻവർ.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് പതിറ്റാണ്ടുകളോളം കുത്തകയാക്കി വച്ചിരുന്ന മണ്ഡലമാണ് നിലമ്പൂർ. ഇവിടെയാണ് ഇടതു സ്വതന്ത്രനായി നിന്ന്  2016ല്‍ പിവി അന്‍വര്‍ ആദ്യ ജയം സ്വന്തമാക്കുന്നത്. 11,504 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അന്ന് ആര്യാടൻ ഷൗക്കത്തിനെ അൻവർ പരാജയപ്പെടുത്തിയത്. 

Also Read: Kerala Welfare Pension: നിലമ്പൂർ വോട്ടെടുപ്പ് കഴിഞ്ഞാൽ ക്ഷേമ പെൻഷൻ വിതരണം; പ്രഖ്യാപനവുമായി ധനമന്ത്രി

1965ലാണ് നിലമ്പൂര്‍ മണ്ഡലം നിലവില്‍ വന്നത്. മണ്ഡലത്തിൽ നിന്ന് കന്നി ജയം നേടിയത് സിപിഎം ആയിരുന്നു. കുഞ്ഞാലി എന്ന പേരിൽ അറിയപ്പെട്ടിരുന്ന കെ. കുഞ്ഞാലിയാണ് അന്ന് വിജയിച്ചത്. ഏറനാട് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ തുടക്കമിടുകയും നിലമ്പൂരില്‍ പാര്‍ട്ടിയെ വളര്‍ത്തുകയും ചെയ്‌തയാളാണ് കുഞ്ഞാലി. ആര്യാടൻ മുഹമ്മദിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു കുഞ്ഞാലിയുടെ ജയം. തുടർന്ന് 1967ലും കുഞ്ഞാലി സീറ്റ് നിലനിർത്തി. 

1970ൽ മണ്ഡലത്തിൽ കോൺ​ഗ്രസ് ആദ്യ ജയം സ്വന്തമാക്കി. എം പി ഗംഗാധരനാണ് അന്ന് ജയിച്ചത്. പിന്നീട് 1977ലാണ് ആദ്യമായി ആര്യാടന്‍ മുഹമ്മദ് മണ്ഡലത്തില്‍ വിജയിക്കുന്നത്. സിപിഎം സ്ഥാനാര്‍ഥി സെയ്‌താലിക്കുട്ടിയെ പരാജയപ്പെടുത്തിയായിരുന്നു ആര്യാടൻ മണ്ഡലം പിടിച്ചത്.

1982ല്‍ ഇടത് സ്വതന്ത്രൻ ടികെ ഹംസ മണ്ഡലം തിരിച്ചുപിടിച്ചു.  1,566 വോട്ടുകള്‍ക്കാണ് ഹംസ ജയിച്ചത്. പിന്നീട് 1987 മുതൽ കോൺ​ഗ്രസിന്റെ കോട്ടയായി മാറുകയായിരുന്നു നിലമ്പൂർ മണ്ഡലം. 2011 വരെ ആര്യാടൻ ആയിരുന്നു നിലമ്പൂർ ഭരിച്ചിരുന്നത്. ഇതിനിടെ 2016ലായിരുന്നു അൻവറിന്റെ കടന്നുവരവ്. 2016 മുതല്‍ 2025 ജനുവരി അൻവറായിരുന്നു ഇവിടെ എംഎൽഎ ആയിരുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News