Nilambur By Election 2025: തെരഞ്ഞെടുപ്പ് ചൂടിൽ നിലമ്പൂർ; കലാശക്കൊട്ടിൽ പ്രചരണം കൊഴുപ്പിച്ച് മുന്നണികൾ, ഇനി നിശബ്ദ പ്രചരണം

Nilambur By Election 2025 Date: മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ നിലമ്പൂർ അങ്ങാടിയിലേക്ക് റോഡ്ഷോ ആയാണ് എത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jun 17, 2025, 07:05 PM IST
  • നിലമ്പൂരിലെ മൂന്നാഴ്ച നീണ്ട പ്രചരണത്തിന് ഇതോടെ സമാപനമായി
  • ജൂൺ 19ന് ആണ് നിലമ്പൂരിൽ വോട്ടെടുപ്പ്
Nilambur By Election 2025: തെരഞ്ഞെടുപ്പ് ചൂടിൽ നിലമ്പൂർ; കലാശക്കൊട്ടിൽ പ്രചരണം കൊഴുപ്പിച്ച് മുന്നണികൾ, ഇനി നിശബ്ദ പ്രചരണം

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണത്തിന് കൊട്ടിക്കലാശത്തോടെ സമാപനം. ഇനി നിശബ്ദപ്രചരണം. നിലമ്പൂർ അങ്ങാടിയിലായിരുന്നു കൊട്ടിക്കലാശം. മൂന്നാഴ്ച നീണ്ട പ്രചരണത്തിന് ഇതോടെ സമാപനമായി. മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ റോഡ്ഷോ ആയാണ് നിലമ്പൂർ അങ്ങാടിയിലേക്ക് എത്തിയത്.

കലാശക്കൊട്ട് ഒഴിവാക്കി വോട്ടർമാരെ നേരിൽകണ്ടാണ് പിവി അൻവർ പരസ്യപ്രചരണത്തിന്റെ അവസാന മണിക്കൂറുകളിൽ പ്രചരണം നടത്തിയത്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് കൊട്ടിക്കലാശം ആരംഭിച്ചത്. എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് പരസ്യ പ്രചരണത്തിന്റെ അവസാന മണിക്കൂറുകളിൽ പിന്തുണയുമായി മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള നേതാക്കളെത്തി.

ALSO READ: നിലമ്പൂരില്‍ സ്വരാജിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്! വിവി പ്രകാശിന്റെ വീട്ടില്‍... ചോരപൊടിയാത്ത കുത്ത്!

യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് ആവേശം പകരാൻ ഡിസിസി പ്രസിഡന്റ് വിഎസ് ജോയ്, ഷാഫി പറമ്പിൽ എംപി, യുഡിഎഫിന്റെ എംഎൽഎമാർ എന്നിവരെത്തി. ബിജെപി സ്ഥാനാർഥി മോഹൻ ജോർജിന്റെ പ്രചരണത്തിനായി പികെ കൃഷ്ണദാസ്, ബി ​ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെത്തി. ജൂൺ 19ന് ആണ് നിലമ്പൂരിൽ വോട്ടെടുപ്പ്. ജൂൺ 23ന് ആണ് വോട്ടെണ്ണൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News