)
നിലമ്പൂര്‍: പിവി അന്‍വറിന്റെ അപ്രതീക്ഷിത രാജിയായിരുന്നു നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് വഴിവച്ചത്. തുടര്‍ന്ന് നടന്ന സംഭവവികാസങ്ങള്‍ എല്ലാവര്ക്കും സുപരിചിതമാണ്. യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് വന്ന അന്‍വര്‍ ഒടുവില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തു. എല്‍ഡിഎഫിനും യുഡിഎഫിനും എന്‍ഡിഎയ്ക്കും ഒപ്പം പിവി അന്‍വര്‍ മത്സരിച്ചപ്പോള്‍, കാര്യങ്ങള്‍ അത്ര എളുപ്പമല്ല.
ആദ്യ റൗണ്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍, പിവി അന്‍വര്‍ നിലമ്പൂരില്‍ ഒരു പ്രധാന ഫാക്ടര്‍ ആണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ആദ്യ റൗണ്ടില്‍ 1588 വോട്ടുകള്‍ ആണ് പിവി അന്‍വര്‍ നേടിയത്. ആര്യാടന് ഷൗക്കത്ത് 3,614 വോട്ടുകളാണ് ആദ്യ റൗണ്ടില്‍ നേടിയത്. എം സ്വരാജ് 3195 വോട്ടുകളും നേടി. ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ മോഹന്‍ ജോര്‍ജ്ജിന് വെറും 400 വോട്ടുകളാണ് നേടാനായത്.
രണ്ടാം റൗണ്ടില്‍ പിവി അന്‍വര്‍ നേടിയത് 1,278 വോട്ടുകളാണ്. ആര്യാടന് ഷൗക്കത്ത് 4,069 വോട്ടുകളും എം സ്വരാജ് 3,249 വോട്ടുകളും. ബിജെപി സ്ഥാനാര്‍ത്ഥി രണ്ടാം റൗണ്ടില്‍ നേടിയത് 717 വോട്ടുകളാണ്. മൂന്നാം റൗണ്ടില്‍ അന്‍വര്‍ 1,259 വോട്ടുകള്‍ നേടി. ആര്യാടന് ഷൗക്കത്ത് 3,427 വോട്ടുകളും എം സ്വരാജ് 3,217 വോട്ടുകളും ആണ് മൂന്നാം റൗണ്ടില്‍ നേടിയത്. അഡ്വ മോഹന്‍ ജോര്‍ജ്ജിന് ലഭിച്ചത് വെറും 347 വോട്ടുകളാണ്.
ആദ്യ മൂന്ന് റൗണ്ടുകള്‍ എണ്ണുമ്പോള്‍ ആര്യാടന് ഷൗക്കത്ത് ആയിരത്തിലേറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നുണ്ടെങ്കിലും, യുഡിഎഫ് പ്രതീക്ഷിച്ച ഒരു ലീഡ് ഈ ഘട്ടത്തില്‍ അവര്‍ക്ക് നേടാന്‍ ആയിട്ടില്ല. യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളലിലെ വോട്ടുകള്‍ ആണ് ഇപ്പോള്‍ എണ്ണിത്തീര്‍ന്നിട്ടുള്ളത്. ഇവിടെയെല്ലാം എം സ്വരാജിനൊപ്പം തന്നെ പിവി അന്‍വറും വോട്ടുകള്‍ പിടിച്ചിട്ടുണ്ട്. ആരുടെ വോട്ടുകളാണ് പിവി അന്‍വര്‍ പിടിച്ചെടുത്തിട്ടുള്ളത് എന്നതില്‍ മാത്രമാണ് സംശയം.
യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍, പ്രത്യേകിച്ചും മുസ്ലീം ലീഗ് ശക്തികേന്ദ്രങ്ങളില്‍ അവര്‍ക്ക് വോട്ടുചോര്‍ച്ച സംഭവിച്ചിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം. ചില കേന്ദ്രങ്ങളില്‍ എം സ്വരാജ് ലീഡ് പിടിക്കുന്ന കാഴ്ചയും കണ്ടു. അതിനൊപ്പം ലീഗ് വോട്ടുകള്‍ പിവി അന്‍വറിലേക്ക് പോയോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
എന്തായാലും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ഒരു കാര്യം വ്യക്തമാണ്. വലിയ ഭരണവികാര വിരുദ്ധം ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.