)
നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പ് ഉമ്മറത്തെത്തും വരെ നിലമ്പൂരില്‍ ചര്‍ച്ചയായിരുന്നത് ജമാ അത്തെ ഇസ്ലാമി ആയിരുന്നു. യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച ജമാ അത്തെ ഇസ്ലാമി രാഷ്ട്രീയ പാര്‍ട്ടി വെല്‍ഫെയര്‍ പാര്‍ട്ടി എല്‍ഡിഎഫിന്റെ പ്രധാന ആയുധമായി മാറി. യുഡിഎഫിനുള്ളില്‍ തന്നെ ഇത് സംബന്ധിച്ച് അസംതൃപ്തി നിലനില്‍ക്കുന്നും ഉണ്ടായിരുന്നു.
എന്നാല്‍ ഇത് മുഴുവന്‍ ഒരൊറ്റ ഡയലോഗ് കൊണ്ട് മാറ്റിമറിച്ചു സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ആര്‍എസ്എസുമായി സിപിഎം സഹകരിച്ചിട്ടുണ്ടെന്നും അത് തുറന്ന് പറയാന്‍ മടിയില്ലെന്നും ആയിരുന്നു എംവി ഗോവിന്ദന് മാതൃഭൂമി ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്. അടിയന്തരാവസ്ഥ കാലത്തെ കുറിച്ചായിരുന്നു ഗോവിന്ദന് വിശദീകരിച്ചത്.
എന്നാല്‍ ഒന്ന് ഇരുട്ടി വെളുക്കുമ്പോഴേക്കും എംവി ഗോവിന്ദന് നിലപാട് മാറ്റി. ആര്‍എസ്എസുമായി സിപിഎമ്മിന് ഒരു രാഷ്ട്രീയ സംഖ്യവും ഇല്ലെന്നാണ് വിശദീകരിച്ചത്. സഹകരണം ഉണ്ടായെന്ന് പറഞ്ഞിട്ടില്ല, മാധ്യമങ്ങള്‍ തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും എംവി ഗോവിന്ദന് പറഞ്ഞു. എന്നാല്‍ എംവി ഗോവിന്ദന് പറഞ്ഞത് ആര്‍എസ്എസ് എന്നും ഉദ്ദേശിച്ചത് ജനസംഘത്തെക്കൂടി ഉള്‍ക്കൊണ്ട ജനത പാര്‍ട്ടിയെ ആയിരുന്നു.
എന്തായാലും നിലമ്പൂരില്‍ മാത്രമല്ല, കേരളം മുഴുവന്‍ എംവി ഗോവിന്ദന്റെ വാക്കുകള്‍ ചര്‍ച്ചയായി. ആഞ്ഞടിക്കാന്‍ കിട്ടിയ വടിയായി യുഡിഎഫ് അതിനെ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഉദ്ദേശിച്ചത് എന്തായാലും, പറഞ്ഞതിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് സിപിഎം. ഈ ഉപതിരഞ്ഞെടുപ്പ് വേളയില്‍ ഒരു നേതാവിന്റെ ഭാഗത്ത് നിന്ന് പോലും നാക്കുപിഴ സംഭവിച്ചിരുന്നില്ല എന്നതായിരുന്നു സിപിഎമ്മിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യം. എന്നാല്‍ പരസ്യ പ്രചാരണം അവസാനിക്കുന്ന ദിവസം പാര്‍ട്ടി സെക്രട്ടറിയുടെ വായില്‍ നിന്ന് തന്നെ എതിരാളികള്‍ക്ക് വേണ്ടുന്ന ആയുധം കിട്ടി.
ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയില്‍ മുസ്ലീം ലീഗിന് അത്ര തൃപ്തിയില്ല എന്നതാണ് യുഡിഎഫിലെ സ്ഥിതി. വിഡി സതീശന് ഒറ്റയ്ക്കെടുക്കുന്ന തീരുമാനങ്ങളെ അംഗീകരിക്കുന്നതില്‍ ലീഗിലെ ഒരു വിഭാഗത്തിന് വലിയ എതിര്‍പ്പുണ്ട്. അന്വര്ഡ വിഷയം മുതല്‍ ഇത് സജീവവും ആണ്. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നിലപാടുകളോട് ഒരുതരത്തിലും ഉള്ള ഐക്യമില്ലെന്ന് മുസ്ലീം ലീഗ് നേതാക്കളില്‍ പലരും പരസ്യമായി പറയുകയും ചെയ്തു. ജമാ അത്തെ ഇസ്ലാമി മാറിയെന്ന സതീശന്റെ വാദത്തേയും മുസ്ലീം ലീഗ് അംഗീകരിക്കുന്നില്ല.
ഇങ്ങനെ ഒരു അനുകൂല സാഹചര്യം നിലനില്ക്കുമ്പോള് ആണ് എംവി ഗോവിന്ദന്റെ അനാവശ്യ ആര്‍എസ്എസ് പരാമര്‍ശം കടന്നുവന്നത്. ഇക്കാര്യത്തില്‍ സിപിഎമ്മിനുള്ളില്‍ തന്നെ കടുത്ത എതിര്‍പ്പുണ്ട് എന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.