Nilambur By Election 2025: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥി

പിവി അൻവറിൻറെ എതിർപ്പിനെ അവഗണിച്ച് കൊണ്ടാണ് നേതൃത്വം ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയത്.

Written by - Zee Malayalam News Desk | Last Updated : May 26, 2025, 07:39 PM IST
  • ആര്യാടൻ ഷൗക്കത്ത് ആണ് യുഡിഎഫിന്റെ സ്ഥാനാർത്ഥി.
  • എഐസിസി പത്രക്കുറിപ്പിലൂടെയാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.
Nilambur By Election 2025: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥി

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ആര്യാടൻ ഷൗക്കത്ത് ആണ് യുഡിഎഫിന്റെ സ്ഥാനാർത്ഥി. എഐസിസി പത്രക്കുറിപ്പിലൂടെയാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ആര്യാടൻ ഷൗക്കത്തിന്റെ പേര് കെപിസിസി നൽകുകയായിരുന്നു. ഇത് അം​ഗീകരിച്ചുകൊണ്ടാണ് എഐസിസി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. 

Add Zee News as a Preferred Source

ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ അന്‍വര്‍ രംഗത്തെത്തിയിരുന്നു. ആരെയെങ്കിലും മത്സരിപ്പിച്ച് എംഎല്‍എ ആക്കാനല്ല താന്‍ രാജിവച്ചതെന്നായിരുന്നു അൻവർ പരസ്യമായി പറഞ്ഞത്. മലപ്പുറം ഡിസിസി അധ്യക്ഷൻ വി എസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു പിവി അൻവർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ യുഡിഎഫ് ഇതിന് വഴങ്ങിയില്ല. വി എസ് ജോയിയെ അനുനയിപ്പിച്ച് കൊണ്ടാണ് കേരളാ ഘടകം ആര്യാടൻ ഷൗക്കത്തിന്റെ പേര് നിർദ്ദേശിച്ചത്. സാംസ്കാരിക പ്രവർത്തകനും തിരക്കഥാകൃത്തും കൂടിയാണ് ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടൻ ഷൗക്കത്ത്.

Also Read: Menstrual Cup: 'തിങ്കൾ' പദ്ധതി: മൂന്ന് ലക്ഷം ആർത്തവ കപ്പുകളുടെ സൗജന്യ വിതരണത്തിന് എച്ച്എൽഎൽ, ഇതുവരെ വിതരണം ചെയ്തത് 8 ലക്ഷം കപ്പുകൾ

ജൂണ്‍ 19നാണ് നിലമ്പൂർ‌ ഉപതിരഞ്ഞെടുപ്പ്. ജൂൺ 23ന് വോട്ടെണ്ണല്‍ നടക്കും. നാല് സംസ്ഥാനങ്ങളിലേക്കുള്ള അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പി.വി. അന്‍വര്‍ രാജിവെച്ചതിന് പിന്നാലെയാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷം ഇത് അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News